ബിജെപി പ്രവര്‍ത്തകന്‍ നാദിയയില്‍ വെടിയേറ്റ് മരിച്ചു; തൃണമൂലിനും സിപിഎമ്മിനും എതിരെ ആരോപണവുമായി പാര്‍ട്ടി

വെടിയേറ്റ് തല വികൃതമായെന്നും വെടിവച്ചശേഷം കഴുത്തറുത്തെന്നുമുളള റിപ്പോര്‍ട്ട് പോലീസ് നിഷേധിച്ചു. ഷെയ്ഖ് ബിജെപിയില്‍ ചേര്‍ന്നതാണ് കൊല്ലപ്പെടാന്‍ കാരണമെന്നാണ് കുടുംബത്തിന്റെ വാദം.

New Update
bjppUntitled.,87.jpg

കൊല്‍ക്കത്ത:  ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് കഴിഞ്ഞ പിന്നാലെ പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു.ഹാഫിസുല്‍ ഷെയ്ഖാണ് മരിച്ചത്.

Advertisment

അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്ന ഹാഫിസുല്‍ ഷെയ്ഖിനെ ചായക്കടയില്‍വെച്ച് ഒരാള്‍ തലയ്ക്ക് വെടിവക്കുകയായിരുന്നു. അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞതായും ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും പോലീസ് അറിയിച്ചു. ഷെയ്ഖിനും ആക്രമിക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

വെടിയേറ്റ് തല വികൃതമായെന്നും വെടിവച്ചശേഷം കഴുത്തറുത്തെന്നുമുളള റിപ്പോര്‍ട്ട് പോലീസ് നിഷേധിച്ചു. ഷെയ്ഖ് ബിജെപിയില്‍ ചേര്‍ന്നതാണ് കൊല്ലപ്പെടാന്‍ കാരണമെന്നാണ് കുടുംബത്തിന്റെ വാദം.

തൃണമൂല്‍ കോണ്‍ഗ്രസും സിപിഐഎമ്മുമാണ് ആക്രമണം നടത്തിയതെന്ന് ബിജെപി ആരോപിച്ചു

Advertisment