/sathyam/media/media_files/08qpv4mMdNfpJVDLiDEV.jpg)
ഡല്‍ഹി: സംസ്ഥാനത്തെ മയക്കുമരുന്ന് വിപത്ത് തടയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി 10,000 പോലീസുകാരെ സ്ഥലം മാറ്റി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. നിരവധി പോലീസുകാര്‍ മയക്കുമരുന്ന് സംഘത്തിന്റെ കൂട്ടുകെട്ടിന്റെ ഭാഗമായതിനാലാണ് സ്ഥലംമാറ്റം നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അവിശുദ്ധ കൂട്ടുകെട്ട് കാരണം പ്രതികളില്‍ പലരെയും വെറുതെവിട്ടുവെന്നും അവര്‍ക്കെതിരായ പരാതികള്‍ വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഹെഡ് കോണ്‍സ്റ്റബിള്‍മാരും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും കോണ്‍സ്റ്റബിള്‍മാരും ഉള്‍പ്പെടെയുള്ളവര്‍ മയക്കുമരുന്ന് കടത്തുകാരുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ രക്ഷിക്കാന്‍ അവര്‍ നടപടിക്രമങ്ങളില്‍ കൃത്രിമം കാണിച്ചതായും തെളിഞ്ഞുവെന്ന് മുഖ്യമന്ത്രി വ്യക്തമാകക്ി.
കൂട്ട സ്ഥലംമാറ്റത്തിന് ഉടന്‍ ഉത്തരവിടാന്‍ പോലീസ് ഡയറക്ടര്‍ ജനറലിനോട് ആവശ്യപ്പെട്ടതായും ഭഗവന്ത് മാന്‍ പറഞ്ഞു.
പോലീസ് ഡിപ്പാര്‍ട്ട്മെന്റിനുള്ളിലെ വലിയ അഴിച്ചുപണി പോലീസുകാരെ ഞെട്ടിച്ചതായി പഞ്ചാബ് മുന്‍ ഡിജിപി ശശി കാന്ത് പറഞ്ഞു. പോലീസുകാരെ സ്ഥലം മാറ്റിയതുകൊണ്ട് മാത്രം സംസ്ഥാനത്ത് നടക്കുന്ന മയക്കുമരുന്ന് വിപത്തിന് പരിഹാരമാകില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us