ബിഹാർ തിരഞ്ഞെടുപ്പ്; കോൺഗ്രസിന് നേരിടേണ്ടിവന്ന തിരിച്ചടിയുടെ കാരണങ്ങൾ വിശദമായി പഠിക്കാൻ പാർട്ടിക്ക് ഉത്തരവാദിത്വമുണ്ട് : ശശി തരൂർ എംപി

ആർജെഡി നയിക്കുന്ന മഹാസഖ്യത്തിന്റെ ഭാഗമായാണ് പാർട്ടി തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ബിഹാറിലേത് പോലുള്ള ഒരു ജനവിധിയിൽ, പാർട്ടിയുടെ പ്രകടനത്തെ സമഗ്രമായി പരിശോധിക്കേണ്ടത് പ്രധാനമാണ്.

New Update
Untitled

ന്യൂഡൽഹി: ബിഹാർ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേരിടേണ്ടിവന്ന തിരിച്ചടിയുടെ കാരണങ്ങൾ വിശദമായി പഠിക്കാൻ പാർട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്ന് ശശി തരൂർ എംപി. 

Advertisment

ആർജെഡി നയിക്കുന്ന മഹാസഖ്യത്തിന്റെ ഭാഗമായാണ് പാർട്ടി തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ബിഹാറിലേത് പോലുള്ള ഒരു ജനവിധിയിൽ, പാർട്ടിയുടെ പ്രകടനത്തെ സമഗ്രമായി പരിശോധിക്കേണ്ടത് പ്രധാനമാണ്.

ജനങ്ങളുടെ പൊതുവായ ഒരു കമാനസികാവസ്ഥയുണ്ട്. സംഘടനയുടെ ശക്തിദൗർബല്യങ്ങളെക്കുറിച്ച് ചോദ്യങ്ങളുണ്ട്. ഇവയെല്ലാം പരിശോധിക്കേണ്ട വിഷയങ്ങളാണ്, അദ്ദേഹം പറഞ്ഞു. 

സഖ്യത്തിലെ പ്രധാന പങ്കാളി തങ്ങളായിരുന്നില്ലെന്നും ആർജെഡിയും അവരുടെ പ്രകടനം ശ്രദ്ധാപൂർവ്വം വിലയിരുത്തേണ്ടതുണ്ടെന്നും ശശി തരൂർ പറഞ്ഞു.

Advertisment