പക്ഷിപ്പനി പടരുന്നു; 10,000 ക​ണ​ക്കി​ന് കാ​ക്ക​ക​ൾ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ച​ത്തൊ​ടു​ങ്ങി. അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും

ച​ത്ത പ​ക്ഷി​ക​ളു​മാ​യു​ള്ള സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​സാ​ധാ​ര​ണ​മാ​യി ച​ത്ത പ​ക്ഷി​ക​ളെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻത​ന്നെ അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

New Update
bird flue

പാ​റ്റ്ന: ബി​ഹാ​റി​ലെ ദ​ർ​ഭം​ഗ ജി​ല്ല​യി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു.

Advertisment

 10,000 ക​ണ​ക്കി​ന് കാ​ക്ക​ക​ൾ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ച​ത്തൊ​ടു​ങ്ങി.

ജി​ല്ലാ ഭ​ര​ണ​കൂ​ട​വും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

ജ​നു​വ​രി 12ന് ​ഭീ​ഗോ മേ​ഖ​ല​യി​ലാ​യി​രു​ന്നു ആ​ദ്യ​മാ​യി കാ​ക്ക​ക​ൾ ച​ത്തൊ​ടു​ങ്ങി​യ​ത്.

 ച​ത്ത കാ​ക്ക​ക​ളു​ടെ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു റി​പ്പോ​ർ​ട്ടു​ക​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.

മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​മാ​ർ, മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ക്ഷി​പ്പ​നി ബാ​ധി​ച്ച പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു.

ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ആ​ഴ​ത്തി​ലു​ള്ള കു​ഴി​ക​ളെ​ടു​ത്തു ച​ത്ത കാ​ക്ക​ക​ളെ മ​റ​വു​ചെ​യ്തു.

എ​ല്ലാ കോ​ഴി ഫാ​മു​ക​ളും പ​രി​ശോ​ധി​ക്കാ​ൻ ജി​ല്ല​യി​ലു​ട​നീ​ളം മൃ​ഗ​ഡോ​ക്ട​ർ​മാ​രെ ച​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ വേ​ണ്ട ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഡോ. ​മു​ഹ​മ്മ​ദ് ഇ​ന്തി​ഖാ​ബ് അ​ക്ത​ർ പ​റ​ഞ്ഞു. ‌‌

ച​ത്ത പ​ക്ഷി​ക​ളു​മാ​യു​ള്ള സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​സാ​ധാ​ര​ണ​മാ​യി ച​ത്ത പ​ക്ഷി​ക​ളെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻത​ന്നെ അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Advertisment