സിക്കിമില്‍ എസ്‌കെഎമ്മിന്റെ വന്‍ വിജയം; തുടര്‍ച്ചയായ മൂന്നാം തവണയും അരുണാചല്‍ നിലനിര്‍ത്തി ബിജെപി

പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ (പിപിഎ) രണ്ട് സീറ്റുകള്‍ നേടിയപ്പോള്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും (എന്‍സിപി) രണ്ട് സീറ്റുകള്‍ നേടി. കണക്കുകള്‍ പ്രകാരം മൂന്ന് സീറ്റുകളില്‍ സ്വതന്ത്രര്‍ വിജയിച്ചു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
skmnUntitled.,87.jpg

ഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ മൂന്നാം തവണയും ഭരണം നിലനിര്‍ത്തി ബിജെപി. നിലവില്‍ 44 സീറ്റുകള്‍ നേടിയ ബിജെപി മറ്റ് രണ്ടിടത്ത് ലീഡ് ചെയ്യുന്നുമുണ്ട്.

Advertisment

അതെസമയം സിക്കിമില്‍ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്‌കെഎം) വിജയിച്ചു. 32 സീറ്റുകളില്‍ 28 സീറ്റുകള്‍ നേടിയാണ് വിജയം. കണക്കുകള്‍ പ്രകാരം മൂന്ന് സീറ്റുകളില്‍ കൂടി എസ്‌കെഎം ലീഡ് ചെയ്യുന്നുണ്ട്. പവന്‍ കുമാര്‍ ചാംലിങ്ങിന്റെ എസ്ഡിഎഫ് ഇതുവരെ ഒരു സീറ്റില്‍ വിജയിച്ചു.

അരുണാചല്‍ പ്രദേശില്‍ ബിജെപി 60 സീറ്റുകളില്‍ 42 സീറ്റുകള്‍ നേടി. നേരത്തെ എതിരില്ലാതെ 10 സീറ്റുകള്‍ നേടിയിരുന്നു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിഇപി) അഞ്ച് സീറ്റുകള്‍ നേടി.