അരുണാചൽ നിലനിർത്താൻ ബിജെപി; സിക്കിം തൂത്തുവാരി എസ്‌കെഎം

സംസ്ഥാനത്ത് എതിരില്ലാതെ 10 സീറ്റുകള്‍ ബിജപി നേടിയിട്ടുണ്ട്. സംസ്ഥാനത്ത് 60 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി അഞ്ച് സീറ്റുകളിലും കോണ്‍ഗ്രസ് ഒരു സീറ്റിലും മറ്റുള്ളവര്‍ ആറ് സീറ്റുകളിലും ലീഡ് ചെയ്യുന്നു.

author-image
jayasreee
New Update
election Untitled.,87.jpg

ഡല്‍ഹി: അരുണാചല്‍ പ്രദേശിലെയും സിക്കിമിലെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം അരുണാചല്‍ പ്രദേശില്‍ 50 സീറ്റുകളില്‍ 18 എണ്ണത്തിലും ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്.

Advertisment

സംസ്ഥാനത്ത് എതിരില്ലാതെ 10 സീറ്റുകള്‍ ബിജപി നേടിയിട്ടുണ്ട്. സംസ്ഥാനത്ത് 60 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി അഞ്ച് സീറ്റുകളിലും കോണ്‍ഗ്രസ് ഒരു സീറ്റിലും മറ്റുള്ളവര്‍ ആറ് സീറ്റുകളിലും ലീഡ് ചെയ്യുന്നു.

അതേസമയം, സിക്കിമില്‍ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച 27 സീറ്റുകളിലും എതിരാളികളായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ഒരു സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു. സിക്കിമില്‍ 32 നിയമസഭാ മണ്ഡലങ്ങളുണ്ട്.

Advertisment