/sathyam/media/media_files/2025/12/01/blo-2025-12-01-21-19-17.png)
ഡൽഹി: ഉത്തർപ്രദേശിൽ എസ്ഐആർ ജോലി സമ്മർദം താങ്ങാനാകാതെ ജീവനൊടുക്കിയ ബിഎൽഒ സർവേഷ് കുമാർ മരണത്തിന് തൊട്ടുമുൻപ് പകർത്തിയ വീഡിയോ പുറത്ത്.
തനിക്ക് എസ്ഐആറുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും കുടുംബാംഗങ്ങൾ ക്ഷമിക്കണമെന്നും സർവേഷ് കുമാർ വീഡിയോയിൽ പറയുന്നുണ്ട്. തന്റെ നാല് പെൺമക്കളെ നോക്കണമെന്ന് അമ്മയോടും സഹോദരിയോടും സർവേഷ് ആവശ്യപ്പെടുകയും ചെയ്യുന്നു.
‘ചേച്ചിയും അമ്മയും എന്നോട് ക്ഷമിക്കണം. എന്റെ കുഞ്ഞുങ്ങളെ നന്നായി നോക്കണം. തെരഞ്ഞെടുപ്പ് ജോലി പൂർത്തിയാക്കാൻ എനിക്കായില്ല. ഞാൻ പരാജയപ്പെട്ടു.
ഞാൻ വല്ലാതെ വിഷമത്തിലാണ്. ഞാനൊരു തീരുമാനമെടുക്കാൻ പോകുകയാണ്. 20 ദിവസമായി ഉറങ്ങിയിട്ടില്ല. കുറച്ചുകൂടി സമയം ലഭിച്ചിരുന്നെങ്കിൽ ഈ ജോലി പൂർത്തിയാക്കാൻ ആകുമായിരുന്നു. നാല് ചെറിയ പെൺകുട്ടികളാണ് എനിക്ക്. എന്നോട് ക്ഷമിക്കണം.
ഞാൻ നിങ്ങളുടെ ലോകത്തുനിന്ന് വളരെ ദൂരേക്ക് പോകുന്നു. എനിക്ക് ജീവിക്കാനാഗ്രഹമുണ്ട്. പക്ഷേ എനിക്ക് മേലെയുള്ള സമ്മർദം വളരെ വലുതാണ്’– സർവേഷ് കരഞ്ഞുകൊണ്ട് വീഡിയോയിൽ പറയുന്നു.
मुरादाबाद में बीएलओ सर्वेश सिंह की खुदकुशी का आखिरी वीडियो
— Piyush Rai (@Benarasiyaa) December 1, 2025
मां से माफी मांगते हुए सर्वेश सिंह ने कहा कि वो 20 दिन से सो नहीं पाए हैं।
एसआईआर का टारगेट पूरा नहीं हुआ इसलिए नौकरी चली जाएगी।
वीडियो में सर्वेश सिंह बुरी तरह से रो रहे हैं। #BLO#Moradabad#UttarPradeshpic.twitter.com/9X2X3f2v0C
ഞായറാഴ്ചയാണ് സർവേഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ജോലി സമ്മർദം താങ്ങാനാകുന്നില്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിരുന്നു. മൊറാദാബാദിലെ സ്കൂളിൽ അസിസ്റ്റന്റ് ടീച്ചറായിരുന്നു സർവേഷ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us