New Update
/sathyam/media/media_files/EhkgA3M7PesSKD7gwHx4.jpg)
ഹൈദരാബാദ്: ഓടിക്കൊണ്ടിരിക്കെ തിരക്കേറിയ റോഡില്‍ കത്തിയമര്‍ന്ന് ബിഎംഡബ്ല്യു. ശനിയാഴ്ച ഹൈദരാബാദിലാണ് സംഭവം. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ കാറിലുണ്ടായിരുന്നവര്‍ പുറത്ത് ഇറങ്ങിയതിനാല്‍ ആര്‍ക്കും പരിക്കില്ല. അഗ്‌നിശമനസേനാ സംഘം സ്ഥലത്തെത്തി തീയണച്ചെങ്കിലും ബിഎംഡബ്ല്യു പൂര്‍ണമായും കത്തിനശിച്ചു.
Advertisment
ജൂബിലി ഹില്‍സ് മേഖലയിലാണ് സംഭവം നടന്നത്. സംഭവം വന്‍ ഗതാഗതക്കുരുക്കിന് കാരണമായി. തീപിടിത്തത്തിന്റെ കാരണം അധികൃതര്‍ അന്വേഷിച്ചു വരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us