ഡൽഹി കാർ സ്ഫോടനം. ഭീകരാക്രമണമെന്ന് പ്രഖ്യാപിച്ച് സർക്കാർ. പ്രമേയം പാസാക്കി

ലോകമെമ്പാടുമുള്ള നിരവധി സർക്കാരുകളിൽ നിന്നുള്ള ഐക്യദാർഢ്യത്തിന്റെയും പിന്തുണയുടെയും പ്രസ്താവനകൾക്ക് മന്ത്രിസഭ നന്ദിയും രേഖപ്പെടുത്തി.

New Update
244024-dilli

ഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനത്തെ 'ഭീകര സംഭവമായി' കണക്കാക്കി സർക്കാർ പ്രമേയം പാസാക്കി.  

Advertisment

സ്ഫോടനവുമായി ബന്ധപ്പെട്ട സ്ഥിതി​ഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന ആക്രമണത്തെക്കുറിച്ചുള്ള  മന്ത്രിസഭാ സുരക്ഷാ സമിതി യോഗത്തിലാണ് പ്രമേയം പാസാക്കിയത്. 

 സ്ഫോടനത്തിന് പിന്നിലെ പ്രതികളെയും അവരുമായി സഹകരിച്ചവരെയും പിന്നിൽ പ്രവർത്തിച്ചവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായി അന്വേഷണം ദ്രുത​ഗതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കാബിനറ്റ് നിർദ്ദേശിച്ചു.

ക്രൂരവും ഭീരുത്വപരവുമായ പ്രവൃത്തിയെ മന്ത്രിസഭ അസന്ദിഗ്ധമായി അപലപിക്കുകയും ചെയ്തു. എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയോടും സഹിഷ്ണുതയില്ലാത്ത നയത്തോടുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധത മന്ത്രിസഭ ആവർത്തിക്കുന്നു. 

ലോകമെമ്പാടുമുള്ള നിരവധി സർക്കാരുകളിൽ നിന്നുള്ള ഐക്യദാർഢ്യത്തിന്റെയും പിന്തുണയുടെയും പ്രസ്താവനകൾക്ക് മന്ത്രിസഭ നന്ദിയും രേഖപ്പെടുത്തി.  

Advertisment