/sathyam/media/media_files/2026/01/31/bridge-2026-01-31-14-38-06.jpg)
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ കൂ​ച്ച് ബെ​ഹാ​റി​ൽ പാ​ലം ത​ക​ർ​ന്നു​വീ​ണു.
ട്ര​ക്ക് ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് പാ​ലം ത​ക​ർ​ന്നു​വീ​ണ​ത്. പാ​ലം ര​ണ്ടാ​യി ത​ക​ര്‍​ന്നു​വീ​ണ​തി​ന് പി​ന്നാ​ലെ ലോ​റി കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.
സം​ഭ​വ​ത്തി​ല്‍ ലോ​റി ഡ്രൈ​വ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.
വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.
അ​പ​ക​ട​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ടു​പോ​യ ഡ്രൈ​വ​റെ ഉ​ട​ന്‍ ര​ക്ഷ​പ്പെ​ടു​ത്തി പ്രാ​ഥ​മി​ക പ​രി​ച​ര​ണം ന​ല്‍​കി വി​ട്ട​യ​ച്ചു.​
മു​പ്പ​ത് വ​ര്‍​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള പാ​ല​ത്തി​ല്‍ കാ​ര്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളൊ​ന്നും ന​ട​ത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളി​ലൊ​രാ​ള്‍ പ്ര​തി​ക​രി​ച്ചു.
പാ​ലം ത​ക​ര്‍​ന്നു​വീ​ണ സം​ഭ​വ​ത്തെ ഭ​ര​ണ​ക​ക്ഷി​യാ​യ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​നെ​തി​രാ​യ ആ​യു​ധ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ബി​ജെ​പി.
മ​മ​താ ബാ​ന​ര്‍​ജി വെ​സ്റ്റ് ബം​ഗാ​ളി​നോ​ട് എ​ന്താ​ണ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും, വി​ക​സ​ന​മ​ല്ല, അ​ഴി​മ​തി​യാ​ണ് ഇ​വി​ടെ വ്യാ​പ​ക​മാ​കു​ന്ന​തെ​ന്നും ബി​ജെ​പി ഐ​ടി സെ​ല്‍ ചീ​ഫ് അ​മി​ത് മാ​ള​വ്യ എ​ക്​സി​ലൂ​ടെ വി​മ​ർ​ശി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us