/sathyam/media/media_files/wzItM4Xrc8GS5J5cVzW6.jpg)
ഡല്‍ഹി: ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗത്തിന്റെ തീവ്രത അടുത്ത മൂന്ന് ദിവസങ്ങളില്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഞായറാഴ്ചത്തെ കിഴക്കന്‍ മധ്യപ്രദേശിന്റെ ചില ഭാഗങ്ങളില്‍ താപനില 3-4 ഡിഗ്രി സെല്‍ഷ്യസും ഒഡീഷ, വിദര്‍ഭ, പഞ്ചാബ് എന്നിവയുടെ ചില ഭാഗങ്ങളില്‍ 2-3 ഡിഗ്രി സെല്‍ഷ്യസും ഹരിയാന, പടിഞ്ഞാറന്‍ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ 1-2 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞിരുന്നു.
താപനിലയില്‍ ചെറിയ കുറവുണ്ടായിട്ടും വടക്കന്‍ രാജസ്ഥാന്‍, തെക്കന്‍ ഹരിയാന, വടക്കന്‍ മധ്യപ്രദേശ്, തെക്കുകിഴക്കന്‍ മധ്യപ്രദേശ് , ഹരിയാന, ഡല്‍ഹി, തെക്കന്‍ രാജസ്ഥാന്‍, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങള്‍, ഛത്തീസ്ഗഡ്, വിദര്‍ഭ, തെലങ്കാന എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ പരമാവധി താപനില 43-45 ഡിഗ്രി സെല്‍ഷ്യസിനും പഞ്ചാബിന്റെ പല ഭാഗങ്ങളിലും 41-43 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്.
ഞായറാഴ്ച ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് കാലാവസ്ഥാ സ്റ്റേഷനില്‍ 42.8 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. കുറഞ്ഞ താപനില 30.4 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. സീസണിലെ ശരാശരിയേക്കാള്‍ 3.5 ഡിഗ്രി കൂടുതലാണിതെന്ന് ഐഎംഡി അറിയിച്ചു.
ജൂണ്‍ 3, ജൂണ്‍ 4 തീയതികളില്‍ രാജ്യതലസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നും ഈ രണ്ട് ദിവസങ്ങളിലും കൂടിയ താപനില യഥാക്രമം 45 ഡിഗ്രി സെല്‍ഷ്യസും 30 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us