ഡല്‍ഹി: ഡല്‍ഹിയിലെ നങ്‌ലോയി പ്രദേശത്ത് ഇരുനില കെട്ടിടം തകര്‍ന്നുവീണു. അപകടത്തില്‍ എട്ട് വയസ്സുള്ള ഒരു കുട്ടി മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കെട്ടിടം പെട്ടെന്ന് തകര്‍ന്നുവീണതിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. ഡല്‍ഹി ഫയര്‍ സര്‍വീസസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം അറിയിച്ചത്.
പ്രാഥമിക വിവരം അനുസരിച്ച്, കമറുദ്ദീന്‍ നഗറിലെ ദീപാന്‍ഷു പബ്ലിക് സ്‌കൂളിന് സമീപമാണ് ഈ അപകടം നടന്നത്. ഒന്നാം നിലയുടെ ബാല്‍ക്കണിയും താഴത്തെ നിലയുടെ മേല്‍ക്കൂരയും തകര്‍ന്നു.
അതില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഒരു കുട്ടി മരിച്ചു. പരിക്കേറ്റവരെ പ്രഥമശുശ്രൂഷയ്ക്കായി സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.