ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ബ​സ് കൊ​ക്ക​യി​ലേക്ക് മ​റി​ഞ്ഞു നിരവധി മരണം.കാ​ൽ​സി മേ​ഖ​ല​യി​ലെ മീ​ന​ക് റോ​ഡി​ലു​ള്ള കു​വാ​നു​വി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്

ദ​ക്മ​ഥ​ർ, ച​ക്ര​ത, മോ​റി, ട്യൂ​ണി എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നു​ള്ള എ​സ്ഡി​ആ​ർ​എ​ഫ് സം​ഘ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

New Update
bus

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ബ​സ് കൊ​ക്ക​യി​ലേക്കു മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ലു പേ​ർ മ​രി​ച്ചു. 

Advertisment

ഇ​ന്നു രാ​വി​ലെ കാ​ൽ​സി മേ​ഖ​ല​യി​ലെ മീ​ന​ക് റോ​ഡി​ലു​ള്ള കു​വാ​നു​വി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

നി​യ​ന്ത്ര​ണം വി​ട്ട ബ​സ് 100 മീ​റ്റ​ർ താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന​ക​ൾ.

ഹി​മാ​ച​ൽ റോ​ഡ്‌​വേ​സി​ന്‍റെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മു​പ്പ​തി​ല​ധി​കം യാ​ത്ര​ക്കാ​ർ അ​പ​ക​ട​സ​മ​യ​ത്ത് ബ​സി​ലു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

ദ​ക്മ​ഥ​ർ, ച​ക്ര​ത, മോ​റി, ട്യൂ​ണി എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നു​ള്ള എ​സ്ഡി​ആ​ർ​എ​ഫ് സം​ഘ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Advertisment