അമിത വേഗതയിലെത്തിയ ബസ് എതിര്‍ ദിശയില്‍ നിന്ന് വന്ന മറ്റൊരു ബസുമായി കൂട്ടിയിടിച്ചു; 3 പേര്‍ മരിച്ചു, 30 പേര്‍ക്ക് പരിക്ക്

സക്കറിയ ബസ് സ്റ്റേഷന് സമീപമാണ് സംഭവം. ഇടിയുടെ ശബ്ധം കേട്ട് നിരവധി വഴിയാത്രക്കാര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

New Update
bus Untitled3.9.jpg

ഡല്‍ഹി: അമിതവേഗതയിലെത്തിയ ബസ് എതിര്‍ദിശയില്‍ നിന്ന് വന്ന മറ്റൊരു ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുജറാത്തിലാണ് സംഭവം.

Advertisment

സമീപത്തെ ഒരു വീട്ടില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മാല്‍പൂരില്‍ നിന്ന് വരികയായിരുന്ന ബസ് ഡിവൈഡര്‍ ചാടി മൊഡാസയില്‍ നിന്ന് മാല്‍പൂരിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമായി കൂട്ടിയിടിക്കുന്നത് കാണാം.

സക്കറിയ ബസ് സ്റ്റേഷന് സമീപമാണ് സംഭവം. ഇടിയുടെ ശബ്ധം കേട്ട് നിരവധി വഴിയാത്രക്കാര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

Advertisment