/sathyam/media/media_files/94TTDsV7LSBEXd8FKGKj.jpg)
ഡൽഹി: മത്സര പരീക്ഷകളിലെ ക്രമക്കേടുകളിൽ മുഖം രക്ഷിക്കൽ നടപടികളുമായി കേന്ദ്രസർക്കാർ. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ഡയറക്‌ടർ ജനറൽ സുബോധ് സിങ്ങിനെ കേന്ദ്രം പുറത്താക്കി.
മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജിയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിട്ട് ഉത്തരവിറക്കിയ കേന്ദ്ര സർക്കാർ പരീക്ഷ പരിഷ്‌കാരങ്ങൾക്കായി ഉന്നതതല പാനലും രൂപീകരിച്ചു.
ഏജൻസിയുടെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനും പരീക്ഷ പരിഷ്‌കാരങ്ങൾ ശുപാർശ ചെയ്യുന്നതിനുമായി മുൻ ഐഎസ്ആർഒ മേധാവി കെ രാധാകൃഷ്‌ണൻ്റെ നേതൃത്വത്തിലാണ് ഏഴംഗ സമിതിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രാലയം രൂപം നൽകിയത്.
1,563 വിദ്യാര്‍ഥികള്‍ക്കായി നീറ്റ് യുജി പുനഃപരീക്ഷ ഇന്ന് നടത്തും. അതേസമയം, ഇന്ന് നടക്കേണ്ടിയിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റി വച്ചതായി മണിക്കൂറുകള്‍ക്ക് മുന്‍പായിട്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
'ഞങ്ങൾ സുതാര്യവും കൃത്രിമത്വമില്ലാത്തതും പിശകില്ലാത്തതുമായ പരീക്ഷയ്‌ക്ക് വേണ്ടി നിലകൊള്ളുന്നു. പരീക്ഷ പരിഷ്‌കാരങ്ങൾ സംബന്ധിച്ച് ഒരു പാനൽ രൂപീകരിക്കുകയും ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്‌തു. കേസ് സിബിഐക്ക് കൈമാറിയിട്ടുണ്ട്', കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us