അനധികൃത മണല്‍ ഖനന കേസ്: രാജസ്ഥാനിലെ 10 ഇടങ്ങളില്‍ സിബിഐ റെയ്ഡ്

രാജസ്ഥാന്‍ ഹൈക്കോടതിയുടെ ജയ്പൂര്‍ ബെഞ്ചിന്റെ ഉത്തരവനുസരിച്ച് ബുണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത അനധികൃത മണല്‍ ഖനന കേസിന്റെ അന്വേഷണം സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഏറ്റെടുത്തിരുന്നു.

New Update
cbi imphal

ഡല്‍ഹി: അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ 10 സ്ഥലങ്ങളില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ റെയ്ഡ് .

Advertisment

ജയ്പൂര്‍, ടോങ്ക്, ജോധ്പൂര്‍, നാഗൗര്‍, ഭില്‍വാര, കരോളി, സിക്കാര്‍ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 20 ലക്ഷത്തിലധികം രൂപയും ഒരു നാടന്‍ പിസ്റ്റളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.