കേന്ദ്രത്തിന് കേവലം കാഴ്ചക്കാരനാകാന്‍ കഴിയില്ല, മറാത്ത സമുദായത്തിന്റെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും ക്വാട്ട പ്രശ്‌നം പരിഹരിക്കാന്‍ നേതൃത്വം നല്‍കണം: ശരദ് പവാര്‍

മറാത്ത സമുദായത്തിന് പ്രത്യേക വിഭാഗത്തിന് കീഴില്‍ വിദ്യാഭ്യാസത്തിലും ജോലിയിലും പ്രത്യേകം 10 ശതമാനം സംവരണം അനുവദിക്കുന്ന ബില്‍ മഹാരാഷ്ട്ര നിയമസഭ ഏകകണ്ഠമായി പാസാക്കിയിരുന്നു.

New Update
‘യുണൈറ്റഡ് വീ സ്റ്റാൻ‍ഡ്’; ബെംഗളൂരുവില്‍ ഇന്ന് ആരംഭിക്കാനിരിക്കുന്ന പ്രതിപക്ഷ കക്ഷി സമ്മേളനത്തിൽ ശരദ് പവാർ പങ്കെടുക്കില്ല, സുപ്രിയ സുലെ സമ്മേളനത്തിനെത്തും

പൂനെ; മറാത്ത സമുദായത്തിന്റെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും ക്വോട്ടാ ആവശ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് കേവലം കാഴ്ചക്കാരനാകാന്‍ കഴിയില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ക്വാട്ടാ ആവശ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം നേതൃത്വം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. 

Advertisment

മഹാരാഷ്ട്രയില്‍ സംവരണ വിഷയത്തില്‍ വര്‍ധിച്ചുവരുന്ന മറാത്ത-ഒബിസി സംഘര്‍ഷത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇത് പരിഹരിക്കാന്‍ കേന്ദ്രം മുന്‍കൈയെടുക്കണമെന്നും നിയമത്തിലും സംസ്ഥാന, കേന്ദ്ര നയങ്ങളിലും ഭേദഗതികള്‍ ആവശ്യമാണെന്നും പവാര്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ബാരാമതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വര്‍ഷം ഫെബ്രുവരിയില്‍ മറാത്ത സമുദായത്തിന് പ്രത്യേക വിഭാഗത്തിന് കീഴില്‍ വിദ്യാഭ്യാസത്തിലും ജോലിയിലും പ്രത്യേകം 10 ശതമാനം സംവരണം അനുവദിക്കുന്ന ബില്‍ മഹാരാഷ്ട്ര നിയമസഭ ഏകകണ്ഠമായി പാസാക്കിയിരുന്നു.

Advertisment