ചന്ദ്രബാബു നായിഡു എന്‍ഡിഎയില്‍ തുടരും; സ്പീക്കര്‍ സ്ഥാനം തേടിയേക്കുമെന്ന് സൂചന

തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം ഡല്‍ഹിയിലേക്ക് പോകുന്നതിന് മുമ്പുള്ള എന്റെ ആദ്യ പ്രസ് മീറ്റിംഗാണിത്. വോട്ടര്‍മാരുടെ പിന്തുണയില്‍ വളരെ സന്തോഷമുണ്ട്.

New Update
Chandrababu Naidu

ഡല്‍ഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ആന്ധ്രാപ്രദേശില്‍ തെലുങ്ക് ദേശം പാര്‍ട്ടി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.  ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തില്‍ ഉറച്ചുനില്‍ക്കാനുള്ള തീരുമാനം ആവര്‍ത്തിക്കുകയാണ് പാര്‍ട്ടി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു. 

Advertisment

ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന ഉന്നത എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കുന്ന നായിഡു സ്പീക്കര്‍ സ്ഥാനത്തിനായുള്ള തന്റെ ആവശ്യം ഉന്നയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പ്രതിപക്ഷമായ ഇന്ത്യാ മുന്നണിയില്‍ നിന്ന് ആരും ഇതുവരെ നായിഡുവുമായി സംസാരിച്ചിട്ടില്ലെന്നാണ് സൂചന.

ഞാന്‍ അനുഭവപരിചയമുള്ളയാളാണ്. ഈ രാജ്യത്ത് നിരവധി രാഷ്ട്രീയ മാറ്റങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഞങ്ങള്‍ എന്‍ഡിഎയില്‍ തുടരും. ഞാന്‍ ഡല്‍ഹിയില്‍ നടക്കുന്ന എന്‍ഡിഎ യോഗത്തിന് പോകുകയാണ്. രാജ്യതലസ്ഥാനത്തേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി വിജയവാഡയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചന്ദ്രബാബു നായിഡു പറഞ്ഞു.

തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം ഡല്‍ഹിയിലേക്ക് പോകുന്നതിന് മുമ്പുള്ള എന്റെ ആദ്യ പ്രസ് മീറ്റിംഗാണിത്. വോട്ടര്‍മാരുടെ പിന്തുണയില്‍ വളരെ സന്തോഷമുണ്ട്.

രാഷ്ട്രീയത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ സാധാരണമാണ്. ചരിത്രത്തില്‍ പല രാഷ്ട്രീയ നേതാക്കളും പാര്‍ട്ടികളും പുറത്താക്കപ്പെട്ടിട്ടുണ്ട്. ഇത് ചരിത്രപരമായ തിരഞ്ഞെടുപ്പാണ്. വിദേശത്തുനിന്നുള്ള വോട്ടര്‍മാര്‍ പോലും വോട്ട് വിനിയോഗിക്കാന്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തി, അദ്ദേഹം പറഞ്ഞു.

Advertisment