സിക്കിം നിയമസഭാ തിരഞ്ഞെടുപ്പ്: മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് റെനോക്ക് സീറ്റില്‍ 7,000-ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചു

സോം നാഥ് പൗഡ്യാലിനെ ഏഴായിരത്തിലധികം വോട്ടുകള്‍ക്കാണ് തമാംഗ് പരാജയപ്പെടുത്തിയത്. സിക്കിം മുഖ്യമന്ത്രിക്ക് 10,094 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പൗഡ്യാലിന് 3,050 വോട്ടുകള്‍ ലഭിച്ചു.

New Update
Prem Singh Tamang

ഗാംഗ്ടോക്ക്: സിക്കിമിന്റെ നിലവിലെ മുഖ്യമന്ത്രിയും സിക്കിം ക്രാന്തികാരി മോര്‍ച്ചയുടെ (എസ്‌കെഎം) നേതാവുമായ പ്രേം സിംഗ് തമാംഗ് റേനോക്ക് നിയമസഭാ സീറ്റില്‍ നിന്ന് വിജയിച്ചു.

Advertisment

സോം നാഥ് പൗഡ്യാലിനെ ഏഴായിരത്തിലധികം വോട്ടുകള്‍ക്കാണ് തമാംഗ് പരാജയപ്പെടുത്തിയത്. സിക്കിം മുഖ്യമന്ത്രിക്ക് 10,094 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പൗഡ്യാലിന് 3,050 വോട്ടുകള്‍ ലഭിച്ചു.

അതേസമയം, ഭരണകക്ഷിയായ എസ്‌കെഎം വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്താന്‍ ഒരുങ്ങുകയാണ്. ഏറ്റവും പുതിയ വിവരം അനുസരിച്ച്, എസ്‌കെഎം സ്ഥാനാര്‍ത്ഥികള്‍ 16 സീറ്റുകളില്‍ വിജയിച്ചു. പാര്‍ട്ടി 15 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്) ഒരു മണ്ഡലത്തില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.

അഞ്ച് തവണ സിക്കിമിന്റെ മുഖ്യമന്ത്രിയായ പവന്‍ കുമാര്‍ ചാംലിംഗ് ഭരണകക്ഷിയായ എസ്‌കെഎമ്മിന്റെ സ്ഥാനാര്‍ത്ഥി ഭോജ് രാജ് റായിയെക്കാള്‍ പിന്നിലാണ്.

Advertisment