'വഞ്ചനയ്ക്ക് പ്രതിഫലം മരണമാണ്': വിവാഹേതര ബന്ധത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹത്തിനൊപ്പം സെല്‍ഫി പോസ്റ്റ് ചെയ്ത് ഭര്‍ത്താവ്

ശ്രീപ്രിയയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ബാലമുരുകന്‍ സംശയിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ പ്രതി ഹോസ്റ്റലില്‍ പോയി തന്നോടൊപ്പം വരാന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. 

New Update
Untitled

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് ഭാര്യയെ കൊലപ്പെടുത്തി, തുടര്‍ന്ന് അവരുടെ മൃതദേഹത്തോടൊപ്പമുള്ള സെല്‍ഫി വാട്ട്സ്ആപ്പ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്തു. തിരുനെല്‍വേലി ജില്ലയിലെ തരുവായ് സ്വദേശിയായ എസ് ബാലമുരുകന്‍ (32) ഭാര്യ ബി ശ്രീപ്രിയയെ (30) ആണ് കൊലപ്പെടുത്തിയത്. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്.

Advertisment

കോയമ്പത്തൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ശ്രീപ്രിയ അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് ഗാന്ധിപുരത്തെ രാജു നായിഡു ലേഔട്ടിലെ ഒരു വനിതാ ഹോസ്റ്റലില്‍ ആണ് താമസിച്ചിരുന്നത്.


ശ്രീപ്രിയയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ബാലമുരുകന്‍ സംശയിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ പ്രതി ഹോസ്റ്റലില്‍ പോയി തന്നോടൊപ്പം വരാന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. 

യുവതി വിസമ്മതിച്ചപ്പോള്‍ ഒരു തര്‍ക്കം ഉടലെടുത്തു. തിരുനെല്‍വേലിയിലേക്ക് ശ്രീപ്രിയയെ കൂടെ കൊണ്ടുപോകാന്‍ വിസമ്മതിച്ചപ്പോള്‍, ഹോസ്റ്റലിന്റെ പോര്‍ട്ടിക്കോയില്‍ വെച്ച് തര്‍ക്കം പൊട്ടിപ്പുറപ്പെട്ടു. തുടര്‍ന്ന് ബാലമുരുകന്‍ തന്റെ കൈവശം കൊണ്ടുവന്ന ഒരു വെട്ടുകത്തി പുറത്തെടുത്ത് പലതവണ വെട്ടുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊലപ്പെടുത്തുകയും ചെയ്തു.


കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചില്ല; പകരം, അയാള്‍ മൃതശരീരത്തിനരികിലിരുന്ന്, മൃതദേഹത്തോടൊപ്പം ഒരു സെല്‍ഫി എടുത്ത്, 'വഞ്ചനയുടെ വില മരണമാണ്' എന്ന അടിക്കുറിപ്പോടെ അത് തന്റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്തു.


വിവരമറിഞ്ഞയുടനെ രതിനപുരി പോലീസ് സ്ഥലത്തെത്തി ബാലമുരുകനെ അറസ്റ്റ് ചെയ്തു. ഇരയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.

Advertisment