/sathyam/media/media_files/2026/01/18/police-2026-01-18-01-13-50.png)
ഗു​രു​ഗ്രാം: ക​മ്പ​നി ഡ​യ​റ​ക്ട​റെ​ന്ന വ്യാ​ജേ​ന ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന് 10 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ട് നൈ​ജീ​രി​യ​ൻ പൗ​ര​ന്മാ​ർ അ​റ​സ്റ്റി​ൽ.
ഓ​ജോ ഉ​യി​യോ​സ, ജെ​യിം​സ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
സൈ​ബ​ർ ക്രൈം ​ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ ന​ട​ത്തി​യ സാ​ങ്കേ​തി​ക അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ജ​നു​വ​രി 31ന് ​നാ​ഥു​പൂ​ർ ഗ്രാ​മ​പ്ര​ദേ​ശ​ത്തു​നി​ന്ന് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.
പ്ര​തി​ക​ൾ വാ​ട്ട്​സ്ആ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​മ്പ​നി ഡ​യ​റ​ക്ട​ർ​മാ​രാ​യി വേ​ഷം​മാ​റി ജീ​വ​ന​ക്കാ​രു​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ത്ത് ത​ങ്ങ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം വാ​ങ്ങി​ക്കു​ക​യാ​യി​രു​ന്നു.
ഇ​വ​രി​ൽ നി​ന്ന് ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ളും മൂ​ന്ന് സിം ​കാ​ർ​ഡു​ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
2014 ൽ ​വി​ദ്യാ​ർ​ഥി വി​സ​യി​ലാ​ണ് ഉ​യി​യോ​സ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്, അ​തേ​സ​മ​യം 2023ൽ ​ടൂ​റി​സ്റ്റ് വി​സ​യി​ലാ​ണ് ജെ​യിം​സ് എ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​രു​വ​രും ജീ​വ​ന​ക്കാ​രി​ൽ നി​ന്ന് ഏ​ക​ദേ​ശം 10 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യും അ​ത് ബ​ന്ധ​ൻ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യ​താ​യും ഉ​യി​യോ​സ പ​റ​ഞ്ഞു.
ഇ​തേ അ​ക്കൗ​ണ്ടി​നെ​തി​രെ ഇ​തി​ന​കം ര​ണ്ട് സൈ​ബ​ർ ത​ട്ടി​പ്പ് പ​രാ​തി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​തി​ക​ളെ തി​ങ്ക​ളാ​ഴ്ച സി​റ്റി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി മൂ​ന്ന് ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us