‘സത്യവും സേവനവും സമർപ്പണവും വിജയിച്ചു’; കെ എൽ ശർമയെ പുകഴ്ത്തി കോൺഗ്രസ്

അമേഠിയില്‍ ബിജെപിയുടെ സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസിന്റെ കിഷോരി ലാല്‍ ശര്‍മ്മ വിജയിച്ചത്. News | ലേറ്റസ്റ്റ് ന്യൂസ് | Delhi | ദേശീയം

New Update
con Untitled.o.jpg

ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി രണ്ട് സീറ്റുകള്‍ നേടിയതിന് പിന്നാലെ റായ്ബറേലിയിലെയും അമേഠിയിലെയും വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് കോണ്‍ഗ്രസ്.'സത്യവും സേവനവും സമര്‍പ്പണവും' വിജയിച്ചതായി കോണ്‍ഗ്രസ് പറഞ്ഞു.

Advertisment

അമേഠിയില്‍ ബിജെപിയുടെ സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസിന്റെ കിഷോരി ലാല്‍ ശര്‍മ്മ വിജയിച്ചത്.

സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് മാറിയതോടെയാണ് രാഹുല്‍ റായ്ബറേലിയില്‍ മത്സരിച്ചത്. 3.64 ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ രാഹുല്‍ വിജയിച്ചത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കെ എല്‍ ശര്‍മ്മ 1.67 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

Advertisment