/sathyam/media/media_files/wYOPYnqhprDPsLo2FEaU.jpg)
ജ​നാ​ധി​പ​ത്യ​ത്തി​ല്‍ പ​ര​മ​പ്ര​ധാ​ന​മാ​യ ഭ​ര​ണ​ഘ​ട​ന​യു​ടെ സൂ​ക്ഷി​പ്പു​കാ​രും സം​ര​ക്ഷ​ക​രു​മാ​ണ് ജു​ഡീ​ഷ​റി. പൗ​രാ​വകാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​നു​രൂ​പ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി നി​യ​മ​ങ്ങ​ള്‍ വ്യാ​ഖ്യാ​നി​ക്കു​ന്ന​തു നീ​തി​പീ​ഠ​മാ​ണ്. സ​ന്തു​ലി​ത​മാ​യ ജ​നാ​ധി​പ​ത്യ സം​വി​ധാ​നം നി​ല​നി​ര്‍​ത്തു​ന്ന​തി​ന് ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യി​ല്‍ വ്യ​ക്ത​മാ​യ വേ​ര്‍​തി​രി​വു​ക​ളു​ണ്ട്.
ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ പ്ര​ധാ​ന തൂ​ണു​ക​ളാ​യ നി​യ​മ​നി​ര്‍​മാ​ണ സ​ഭ, എ​ക്​സി​ക്യൂ​ട്ടീ​വ്, ജു​ഡീ​ഷ​റി എ​ന്നി​വ​യും സ്വ​ത​ന്ത്ര മാ​ധ്യ​മ​ങ്ങ​ളും ചേ​ര്‍​ന്ന​താ​ണ് സ​ജീ​വ​വും ഫ​ല​വ​ത്തു​മാ​യ സം​വി​ധാ​നം. അ​ധി​കാ​ര​വി​ഭ​ജ​ന​ത്തി​ലൂ​ടെ ഇ​വ​യെ​ല്ലാം ത​മ്മി​ലു​ള്ള വേ​ര്‍​തി​രി​വു​ക​ള്‍ വ്യ​ക്തം.
അ​ധി​കാ​രകേ​ന്ദ്രീ​ക​ര​ണം ഒ​ഴി​വാ​ക്കു​ക​യെ​ന്ന ദൗ​ത്യ​വു​മു​ണ്ട്. നി​യ​മ​വാ​ഴ്ച ഉ​റ​പ്പാ​ക്കാ​നും അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗം ത​ട​യാ​നും ജു​ഡീ​ഷ​റി​ക്കു ക​ഴി​യു​ന്ന​തു ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ശ​ക്തി​യും സൗ​ന്ദ​ര്യ​വു​മാ​ണ്.
/filters:format(webp)/sathyam/media/media_files/2025/08/20/supreme-court-2025-08-20-16-34-22.jpg)
മാ​റ്റ​ങ്ങ​ളോ​ടു വൈ​മ​ന​സ്യ​മ​രു​ത്
ഭ​ര​ണ​ഘ​ട​ന​യും പൗ​രാ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ ജു​ഡീ​ഷ​റി​യു​ടെ നി​ഷ്പ​ക്ഷ​ത​യും സ്വാ​ത​ന്ത്ര്യ​വും പ​ര​മ​പ്ര​ധാ​ന​മാ​ണ്. നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തി​ല്‍ പ്ര​തീ​ക്ഷ​യു​ള്ള​വ​രാ​ണു ജ​ന​ങ്ങ​ള്‍. അ​ഭി​മാ​നാ​ര്‍​ഹ​മാ​യ വി​ധി​പ്ര​സ്താ​വ​ങ്ങ​ളും നി​ല​പാ​ടു​ക​ളും ഇ​ന്ത്യ​ന്‍ ജു​ഡീ​ഷ​റി​യു​ടെ യ​ശ​സ് ഉ​യ​ര്‍​ത്താ​റു​ണ്ട്; എ​പ്പോ​ഴു​മ​ല്ല. യെ​സ് യു​വ​റോ​ണ​ര്‍, രാ​ജ്യ​ത്തെ സാ​ധാ​ര​ണ​ക്കാ​ര​നു​പോ​ലും ചി​ല സം​ശ​യ​ങ്ങ​ളും ആ​ശ​ങ്ക​ക​ളു​മു​ണ്ട്.
കീ​ഴ്​ക്കോ​ട​തി​ക​ള്‍ മു​ത​ല്‍ സു​പ്രീം​കോ​ട​തി വ​രെ​യു​ള്ള നീ​തി​പീ​ഠ​ങ്ങ​ളു​ടെ ചി​ല ന​ട​പ​ടി​ക​ളും ഏ​താ​നും ന്യാ​യാ​ധി​പ​ന്മാ​രു​ടെ പ​ക്ഷ​പാ​ത നി​ല​പാ​ടു​ക​ളും സം​ശ​യം വ​ര്‍​ധി​പ്പി​ക്കു​ന്നു. സം​ശ​യ​ക​ര​മാ​യ നി​ല​പാ​ടു മാ​റ്റ​ങ്ങ​ള്‍ മു​ത​ല്‍ അ​നി​വാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളോ​ടു​ള്ള വൈ​മ​ന​സ്യ​വും എ​തി​ര്‍​പ്പും വ​രെ ഇ​തി​ലു​ണ്ട്. ജു​ഡീ​ഷ​റി​യി​ല്‍ വ്യാ​പ​ക​മാ​കു​ന്ന അ​ഴി​മ​തി​യും ഭ​രി​ക്കു​ന്ന​വ​രോ​ടു​ള്ള വി​ധേ​യ​ത്വ​വും പ്ര​ശ്​ന​മാ​ണ്. സാ​ധാ​ര​ണ​ക്കാ​ര​നു നീ​തി ല​ഭി​ക്കാ​നു​ള്ള ചെ​ല​വു​ക​ള്‍ കൂ​ടു​ന്ന​തും വ​ലി​യ കാ​ല​താ​മ​സ​വും പ്ര​ശ്​ന​ങ്ങ​ള്‍ വ​ഷ​ളാ​ക്കു​ന്നു.
കാ​ലാ​തീ​ത​മാ​ണ് തി​രു​ത്ത​ലു​ക​ള്‍
കോ​ട​തി​വി​ധി​ക​ള്‍ മ​റ്റൊ​രു ബെ​ഞ്ച് മ​റി​ക​ട​ക്കു​ന്ന പ്ര​വ​ണ​ത കൂ​ടി​വ​രു​ന്ന​തു വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്ന സു​പ്രീം​കോ​ട​തി ര​ണ്ടം​ഗ ബെ​ഞ്ചി​ന്‍റെ പു​തി​യ നി​രീ​ക്ഷ​ണം ച​ര്‍​ച്ച​യാ​കു​ന്ന​ത് ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്.
കോ​ട​തി​യു​ടെ സ്വ​ന്തം വി​ധി​ക​ള്‍ തു​ട​ര്‍​ന്നു​ള്ള ബെ​ഞ്ചു​ക​ള്‍ പു​നഃ​പ​രി​ശോ​ധി​ക്കു​ക​യും റ​ദ്ദാ​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വ​ണ​ത വ​ര്‍​ധി​ച്ചു​വ​രു​ന്ന​തി​ല്‍ കോ​ട​തി വേ​ദ​നി​ക്കു​ന്നു​വെ​ന്നാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ ദീ​പാ​ങ്ക​ര്‍ ദ​ത്ത​യും അ​ഗ​സ്റ്റി​ന്‍ ജോ​ര്‍​ജ് മ​സി​യു​മ​ട​ങ്ങി​യ ബെ​ഞ്ച് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച നി​രീ​ക്ഷി​ച്ച​ത്.
സ്വ​ന്തം വി​ധി​ക​ള്‍ റ​ദ്ദാ​ക്കി​യ​തി​ല്‍ കോ​ട​തി​ക​ള്‍ വി​ല​പി​ക്കു​ക​യോ ആ​ഘോ​ഷി​ക്കു​ക​യോ അ​ല്ല വേ​ണ്ട​ത്; തി​രു​ത്ത​ലു​ക​ളും തി​രു​ത്താ​ന്‍ വി​സ​മ്മ​തി​ക്ക​ലു​മൊ​ക്കെ ശ​രി​യാ​ണോ എ​ന്നു പ​രി​ശോ​ധി​ക്കു​ക​യാ​ണ്. കോ​ട​തി​ക​ളു​ടെ തി​രു​ത്ത​ല്‍ ന​ട​പ​ടി​ക​ള്‍ പ​ല​തും ഭ​ര​ണ​ഘ​ട​ന​യും പൗ​രാ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​താ​ണെ​ങ്കി​ലും, ചി​ല​പ്പോ​ഴെ​ങ്കി​ലും രാ​ഷ്​ട്രീ​യ​വും മ​ത​വും സാ​മ്പ​ത്തി​ക​വു​മാ​യ താ​ത്പ​ര്യ​ങ്ങ​ള്‍ കോ​ട​തി​ക​ളു​ടെ ന​ട​പ​ടി​ക​ളി​ൽ നി​ഴ​ൽ വീ​ഴ്ത്താ​റു​ണ്ട്.
പ്ര​തീ​ക്ഷ​യേ​കുന്ന വി​ധി​തീ​ര്‍​പ്പു​ക​ള്‍
ഭ​ര​ണ​ഘ​ട​ന​യു​ടെ 75-ാം വാ​ര്‍​ഷി​കാ​ഘോ​ഷ ദി​ന​ത്തി​ല്‍ പ​ര​മോ​ന്ന​ത കോ​ട​തി ന​ട​ത്തി​യ നി​രീ​ക്ഷ​ണം ച​ര്‍​ച്ച​യാ​കു​ന്ന​തു ന​ല്ല​താ​ണ്. ഭ​ര​ണ​ഘ​ട​ന​യാ​ണ് ഇ​ന്ത്യ​യു​ടെ ഏ​ക അ​ടി​സ്ഥാ​നം. പ​ര​മ​പ്ര​ധാ​ന​മാ​യ രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന ജീ​വ​നു​ള്ള രേ​ഖ​യാ​ണ്. ഭ​ര​ണ​ഘ​ട​ന​യി​ലും നി​യ​മ​ങ്ങ​ളി​ലും കാ​ല​ത്തി​ന​നു​സ​രി​ച്ചു​ള്ള ച​ല​നാ​ത്മ​ക വ്യാ​ഖ്യാ​ന​ങ്ങ​ളും ഭേ​ദ​ഗ​തി​ക​ളും ആ​വ​ശ്യ​മാ​ണ്. തു​ല്യ​നീ​തി​യും മ​ത​നി​ര​പേ​ക്ഷ​ത​യും അ​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന​ത​ത്വ​ങ്ങ​ളി​ല്‍​നി​ന്നു വ്യ​തി​ച​ലി​ക്ക​രു​തെ​ന്നു മാ​ത്രം.
സ്വ​കാ​ര്യ​ത​യ്ക്കു​ള്ള അ​വ​കാ​ശം ഉ​റ​പ്പാ​ക്കി​യ സു​പ്രീം​കോ​ട​തി വി​ധി ഏ​റെ സ്വാ​ഗ​തം ചെ​യ്യ​പ്പെ​ട്ടു. രാ​ജ്യ​ദ്രോ​ഹ​ത്തി​ന്‍റെ (സെ​ഡീ​ഷ​ന്‍ ലോ) ​ദു​രു​പ​യോ​ഗം ത​ട​ഞ്ഞ​തും സു​പ്ര​ധാ​ന​മാ​ണ്. പൗ​രാ​വ​കാ​ശ​ങ്ങ​ള്‍ ക​വ​രാ​ന്‍ ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ വ​ള​ഞ്ഞ വ​ഴി​ക​ള്‍ തേ​ടി​യ​പ്പോ​ഴൊ​ക്കെ കോ​ട​തി​ക​ളാ​ണു ര​ക്ഷ​യാ​യ​ത്.
പൗ​രാ​വ​കാ​ശ​ങ്ങ​ള്‍​ക്കു പ​രി​മി​ത​മാ​യ അ​ര്‍​ഥം ന​ല്‍​കി​യ 1950ലെ ​സു​പ്രീം​കോ​ട​തി ഫു​ള്‍ ബെ​ഞ്ചി​ന്‍റെ, എ.​കെ. ഗോ​പാ​ല​ന്‍ കേ​സി​ലെ വി​ധി പി​ന്നീ​ട് 1978ല്‍ ​സു​പ്രീം​കോ​ട​തി​ത​ന്നെ തി​രു​ത്തി​യ​തു ച​രി​ത്രം. പൗ​രാ​വ​കാ​ശ​ങ്ങ​ളും സ്വാ​ത​ന്ത്ര്യ​വും നീ​തി​യും സം​ര​ക്ഷി​ക്കാ​നാ​യി കോ​ട​തി കാ​ലാ​കാ​ല​ങ്ങ​ളി​ല്‍ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ള്‍ രാ​ജ്യ​ത്തി​ന്‍റെ ശ​ക്തി​യാ​ണ്.
ക​രി​നി​ഴ​ല്‍ വീ​ഴു​ന്ന​വ​യു​മേ​റെ
അ​തേ​സ​മ​യം, 1976ല്‍ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ അ​നു​കൂ​ലി​ച്ച വി​ധി​യ​ട​ക്കം ജ​നാ​ധി​പത്യവി​രു​ദ്ധ​വും പൗ​രാ​വ​കാ​ശവി​രു​ദ്ധ​വു​മാ​യ വി​ധി​ക​ളും സു​പ്രീം​കോ​ട​തി​യി​ല്‍​നി​ന്നു​ണ്ടാ​യി​ട്ടു​ണ്ട്. അ​ഞ്ചം​ഗ ബെ​ഞ്ചി​ല്‍ ഒ​രാ​ളൊ​ഴി​കെ നാ​ലു ജ​ഡ്ജി​മാ​രും ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ജ​നാ​ധി​പ​ത്വ ധ്വം​സ​ന​ത്തി​നു കു​ട​പി​ടി​ച്ചു.
അ​ടു​ത്ത കാ​ല​ത്തെ അ​യോ​ധ്യ കേ​സി​ലെ വി​ധി​യി​ലും ചി​ല ചോ​ദ്യ​ങ്ങ​ളു​യ​രും. ഏ​തു നി​യ​മ​ത്തി​ന്‍റെ, ഒ​ത്തു​തീ​ര്‍​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​മ​ക്ഷേ​ത്ര കേ​സി​ല്‍ അ​ന്തി​മതീ​ര്‍​പ്പെ​ന്ന​ത് ഇ​നി​യും വ്യ​ക്ത​മ​ല്ല.
നി​യ​മ​സ​ഭ​ക​ള്‍ പാ​സാ​ക്കു​ന്ന ബി​ല്ലു​ക​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​തെ അ​ന​ന്ത​മാ​യി നീ​ട്ടു​ന്ന​തി​നെ​തി​രേ സു​പ്രീം​കോ​ട​തി​യു​ടെ ര​ണ്ടം​ഗ ബെ​ഞ്ച് ന​ട​ത്തി​യ വി​ധി ച​രി​ത്രം കു​റി​ച്ചു. ഇ​ത​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് രാ​ഷ്​ട്ര​പ​തി ന​ട​ത്തി​യ പ്ര​സി​ഡ​ന്‍​ഷ​ല്‍ റ​ഫ​റ​ന്‍​സി​ന് സു​പ്രീം​കോ​ട​തി​യു​ടെ അ​ഞ്ചം​ഗ ബെ​ഞ്ച് ന​ല്‍​കി​യ ഉ​പ​ദേ​ശ​വും വ​ലി​യ ച​ര്‍​ച്ച​യാ​യി.
ഗ​വ​ര്‍​ണ​ര്‍​മാ​ര്‍​ക്കു സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കാ​ന്‍ ഭ​ര​ണ​ഘ​ട​ന​യി​ല്‍ സാ​ധ്യ​ത​യി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ല്‍ ര​ണ്ടം​ഗ ബെ​ഞ്ചി​ന്‍റെ തീ​ര്‍​പ്പി​ല്‍​നി​ന്നു​ള്ള വ​ലി​യ മാ​റ്റ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ന​ന്ത​മാ​യി തീ​രു​മാ​നം നീ​ട്ടി​യാ​ല്‍ ഗ​വ​ര്‍​ണ​ര്‍​മാ​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ​തി​ലൂ​ടെ ജു​ഡീ​ഷ​ല്‍ ഇ​ട​പെ​ട​ലി​ന് ഇ​തേ അ​ഞ്ചം​ഗ ബെ​ഞ്ച് നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്തു.
ദു​ഷ്​ട​ലാ​ക്കി​നു കു​ട​പി​ടി​ക്ക​ലോ?
സ​ര്‍​ക്കാ​രു​ക​ളു​ടെ താ​ത്പ​ര്യ​മ​നു​സ​രി​ച്ചു​ള്ള വി​ധി​ക​ള്‍ കോ​ട​തി​ക​ളി​ല്‍​നി​ന്നു കൂ​ടു​ത​ലാ​യി വ​രു​ന്നു​വെ​ന്ന​തു വെ​റും സം​ശ​യം മാ​ത്ര​മാ​കി​ല്ല.
തീ​വ്ര വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്​ക​ര​ണം (എ​സ്​ഐ​ആ​ര്‍) അ​ട​ക്ക​മു​ള്ള കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ വി​വാ​ദ ന​ട​പ​ടി​ക​ള്‍​ക്ക് കോ​ട​തി ന​ല്‍​കു​ന്ന പ​രോ​ക്ഷ അ​നു​മ​തി ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളും ചി​ല സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളും എ​സ്​ഐ​ഐ​റി​നെ​തി​രേ ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളി​ല്‍ സ്റ്റേ ​അ​നു​വ​ദി​ക്കാ​ന്‍ ത​യാ​റാ​കാ​തി​രു​ന്ന​തു ഫ​ല​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ദു​ഷ്​ട​ലാ​ക്കി​നു കു​ട​പി​ടി​ക്കു​ന്ന​താ​ണ്.
ഒ​രു വോ​ട്ട​റു​ടെ​യെ​ങ്കി​ലും അ​വ​കാ​ശം നി​ഷേ​ധി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി അ​നു​വ​ദി​ക്ക​രു​ത്. ല​ക്ഷ​ക്ക​ണ​ക്കി​നു പൗ​ര​ന്മാ​രു​ടെ വോ​ട്ട​വ​കാ​ശം ക​വ​ർ​ന്നെ​ന്നും അ​ര്‍​ഹ​ര​ല്ലാ​ത്ത​വ​ര്‍ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ഇ​ടം​ നേ​ടി​യെ​ന്നും മ​റ്റു​മാ​യ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കാ​നെ​ങ്കി​ലും കോ​ട​തി നി​ര്‍​ദേ​ശി​ക്കാ​തി​രു​ന്ന​തു ദു​രൂ​ഹ​മാ​ണ്.
ക​ര്‍​ണാ​ട​ക, ഹ​രി​യാ​ന, മ​ഹാ​രാ​ഷ്​ട്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി ഉ​യ​ര്‍​ത്തി​യ തെ​ളി​വു​ക​ള്‍ വ​സ്തു​നി​ഷ്ഠ​മാ​യി അ​ന്വേ​ഷി​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നും കോ​ട​തി​ക്കും ക​ഴി​യേ​ണ്ട​താ​ണ്.
രാ​ജ്യ, ജ​നതാ​ത്പ​ര്യം പ്ര​ധാ​നം
ദീ​പാ​വ​ലി​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന പ​ട​ക്ക​നി​രോ​ധ​ന​ത്തി​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കി​യ സു​പ്രീം​കോ​ട​തി ന​ട​പ​ടി വി​മ​ര്‍​ശ​നവി​ധേ​യ​മാ​യി. ഡ​ല്‍​ഹി​യി​ലെ പു​തി​യ സ​ര്‍​ക്കാ​രി​ന്‍റെ താ​ത്പ​ര്യ​പ്ര​കാ​ര​മാ​യി​രു​ന്നു ഇ​തെ​ന്ന​ത് അ​ത്ര ര​ഹ​സ്യ​മ​ല്ല.
വി​ഷ​പ്പു​ക​യി​ല്‍ വ​ല​യു​ന്ന ജ​ന​ങ്ങ​ളെ കൂ​ടു​ത​ല്‍ വീ​ര്‍​പ്പു​ മു​ട്ടി​ക്കു​ക​യും ഗു​രു​ത​ര ശ്വാ​സ​കോ​ശ രോ​ഗി​ക​ളെ കൊ​ടി​യ ദു​രി​ത​ത്തി​ലാ​ക്കു​ക​യും ചെ​യ്ത അ​ന്ത​രീ​ക്ഷ മാ​ലി​ന്യ​ത്തി​ല്‍​നി​ന്നു ജ​ന​ങ്ങ​ള്‍​ക്കു സം​ര​ക്ഷ​ണ​മൊ​രു​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നും കോ​ട​തി​ക്കും ക​ട​മ​യു​ണ്ട്. കോ​ട​തി​യു​ടെ​ത​ന്നെ മു​ന്‍ നി​ല​പാ​ടു​ക​ള്‍ മാ​റ്റി​ക്കൊ​ണ്ടാ​യി​രു​ന്നു പ​ട​ക്കം പൊ​ട്ടി​ക്കലിന് അ​നു​മ​തി.
പ​ദ്ധ​തി​ക​ള്‍​ക്കു​ള്ള മു​ന്‍​കൂ​ര്‍ പാ​രി​സ്ഥി​തി​കാ​നു​മ​തി, തെ​രു​വു​നാ​യ പ്ര​ശ്​നം തു​ട​ങ്ങി നി​ര​വ​ധി​യാ​യ വി​ഷ​യ​ങ്ങ​ളി​ല്‍ സു​പ്രീം​കോ​ട​തി പ​ഴ​യ നി​ല​പാ​ടി​ല്‍ മാ​റ്റം വ​രു​ത്തി​യി​രു​ന്നു. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നു​ച്ഛേ​ദം 141 പ്ര​കാ​രം നി​യ​മ​പ​ര​മോ ഭ​ര​ണ​ഘ​ട​നാ​പ​ര​മോ ആ​യ വി​ഷ​യ​ത്തി​ല്‍ വീ​ക്ഷ​ണം മാ​റ്റു​ന്ന​തി​ല്‍ അ​പാ​ക​ത​യി​ല്ല.
എ​ന്നാ​ല്‍, ഭ​രി​ക്കു​ന്ന​വ​രു​ടെ​യും കോ​ര്‍​പ​റേ​റ്റ് ഭീ​മ​ന്മാ​രു​ടെ​യും, ശ​ക്ത​രാ​യ മ​തമേ​ധാ​വി​ക​ളു​ടെ​യും മ​റ്റും താ​ത്പ​ര്യ​ത്തി​ന​നു​സ​രി​ച്ചാ​ക​രു​ത് കോ​ട​തി​ക​ളു​ടെ നി​ല​പാ​ടു മാ​റ്റം. സു​പ്രീം​കോ​ട​തി​യി​ടെ വി​ധി എ​ല്ലാ കോ​ട​തി​ക​ളെ​യും രാ​ജ്യ​ത്തെ​യാ​കെ​യും ബാ​ധി​ക്കു​മെ​ന്ന​തു മ​റ​ക്ക​രു​ത​ല്ലോ.
/filters:format(webp)/sathyam/media/media_files/2025/09/17/delhi-high-court-2025-09-17-09-11-48.jpg)
വേ​ണം, ജു​ഡീ​ഷ​ല്‍ ക​ണ്ണു​ക​ള്‍
മൗ​ലി​കാ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ക, എ​ല്ലാ പൗ​ര​ന്മാ​ര്‍​ക്കും നി​ഷ്പ​ക്ഷ നീ​തി ഉ​റ​പ്പാ​ക്കു​ക, സാ​മൂ​ഹി​കക്ര​മം സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ കോ​ട​തി​ക​ളു​ടെ ചു​മ​ത​ല​ക​ള്‍ സ്വ​ത​ന്ത്ര​മാ​യി നി​ര്‍​വ​ഹി​ക്കു​ക പ്ര​ധാ​ന​മാ​ണ്. ഭ​ര​ണ​ഘ​ട​ന​യു​ടെ​യും വ്യ​ക്തി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നും നി​യ​മ​വാ​ഴ്ച ന​ട​പ്പാ​ക്കു​ന്ന​തി​നും നി​യ​മ​നി​ര്‍​മാ​ണ, എ​ക്​സി​ക്യൂ​ട്ടീ​വ് ശാ​ഖ​ക​ളു​ടെ അ​ധി​കാ​ര​ങ്ങ​ളി​ന്മേ​ലു​ള്ള ജു​ഡീ​ഷ​ല്‍ അ​വ​ലോ​ക​നം പ്ര​ധാ​ന​മാ​ണ്.
നി​യ​മ​ങ്ങ​ളു​ടെ വ്യാ​ഖ്യാ​ന​വും പ്ര​യോ​ഗ​വു​മാ​ണ് കോ​ട​തി​യു​ടെ മ​റ്റൊ​രു പ്ര​ധാ​ന ക​ട​മ. നി​യ​മ​നി​ര്‍​മാ​ണ സ​ഭ പാ​സാ​ക്കി​യ നി​യ​മ​ങ്ങ​ളു​ടെ വ്യാ​പ്തി, സ്വ​ഭാ​വം, അ​ര്‍​ഥം എ​ന്നി​വ നി​ര്‍​വ​ചി​ക്കേ​ണ്ട​തും കോ​ട​തി​യാ​ണ്. അ​തി​നാ​ല്‍ നി​യ​മ​നി​ര്‍​മാ​ണ​ത്തി​ലും പ​ങ്കു​ണ്ട്. ഒ​രു നി​യ​മം നി​ശ​ബ്​ദ​മോ അ​വ്യ​ക്ത​മോ ആ​കു​മ്പോ​ഴും മ​റ്റൊ​രു നി​യ​മ​വു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​തെ വ​രു​മ്പോ​ഴും കോ​ട​തി​യു​ടെ തീ​ര്‍​പ്പാ​ണു മു​ഖ്യം.
സ​ത്യ​വും നീ​തി​യും മ​രി​ക്ക​രു​ത്
ഭ​ര​ണ​ഘ​ട​ന കാ​ക്കു​ന്ന​തി​ലും പൗ​രാ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ലും ജ​ഡ്ജി​മാ​രു​ടെ നീ​തി​ബോ​ധം, ന്യാ​യ​ബോ​ധം, സ​ത്യ​സ​ന്ധ​ത, നി​ഷ്പ​ക്ഷ​ത എ​ന്നി​വ മു​ത​ല്‍ ബു​ദ്ധി​ശ​ക്തി​യും വി​വേ​ക​വും പൊ​തു​ബോ​ധ​വും വ​രെ പ​ല​തും ഘ​ട​ക​ങ്ങ​ളാ​ണ്. കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ത​മ്മി​ലും സം​സ്ഥാ​ന​ങ്ങ​ള്‍ ത​മ്മി​ലു​മു​ള്ള സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്കും നി​യ​മ​പ്ര​ശ്​ന​ങ്ങ​ള്‍​ക്കും മ​ധ്യ​സ്ഥ​ത വ​ഹി​ക്കു​ന്ന​തി​ലും ന്യാ​യ​മാ​യ തീ​ര്‍​പ്പു​ണ്ടാ​ക്കു​ന്ന​തി​ലും കോ​ട​തി​ക്കു നി​ര്‍​ണാ​യ​ക പ​ങ്കു​ണ്ട്.
ജു​ഡീ​ഷ​റി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം സ​ര്‍​ക്കാ​രി​നി​ല്ല. എ​ക്​സി​ക്യൂ​ട്ടീ​വ്, ലെ​ജി​സ്ലേ​റ്റീ​വ് ശാ​ഖ​ക​ളി​ല്‍​നി​ന്നു സ്വ​ത​ന്ത്ര​മാ​യി കോ​ട​തി പ്ര​വ​ര്‍​ത്തി​ക്കു​ക​യും അ​തു ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്.
ജ​ഡ്ജി​മാ​ര്‍ മു​ത​ല്‍ കോ​ട​തി ജീ​വ​ന​ക്കാ​രു​ടെ വ​രെ നി​യ​മ​ന​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രു​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ളും സ്വാ​ധീ​ന​വും വെ​ല്ലു​വി​ളി​യാ​ണ്. രാ​ഷ്​ട്രീ​യ, മ​ത, സാ​മ്പ​ത്തി​ക താ​ത്പ​ര്യ​ങ്ങ​ളും സ്വ​ന്തം ഭാ​വി​യും പ​ദ​വി​യും നോ​ക്കി ജ​ഡ്ജി​മാ​ര്‍ നി​ല​പാ​ടു സ്വീ​ക​രി​ച്ചാ​ല്‍ നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത ത​ക​രും. സ​ത്യ​വും നീ​തി​യും മ​രി​ക്ക​രു​ത്.
/filters:format(webp)/sathyam/media/media_files/2025/09/22/kuwait-court-2025-09-22-00-12-36.png)
ഒ​ന്നും, ആ​രും പ​രി​ധി വി​ട​രു​ത്
നി​യ​മ​നി​ര്‍​മാ​ണ​വും എ​ക്​സി​ക്യൂ​ട്ടീ​വ് ന​ട​പ​ടി​ക​ളും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​ണോ​യെ​ന്നു വി​ല​യി​രു​ത്താ​ന്‍ കോ​ട​തി​ക​ളെ പ്രാ​പ്ത​മാ​ക്കു​ന്ന ജു​ഡീ​ഷ​ല്‍ റി​വ്യു എ​ന്ന​തു ജു​ഡീ​ഷ​റി​യു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ക​ര്‍​ത്ത​വ്യ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ്. ഭ​ര​ണ​ഘ​ട​ന​യു​ടെ പ​രി​ധി​ക്കു​ള്ളി​ല്‍​നി​ന്നു സ​ര്‍​ക്കാ​രു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സ്വ​ത​ന്ത്ര ജു​ഡീ​ഷ​റി അ​നി​വാ​ര്യ​മാ​ണ്. സാ​മൂ​ഹി​ക അ​സ​മ​ത്വ​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ പോ​രാ​യ്മ​ക​ളും പ​രി​ഹ​രി​ക്കാ​നും കോ​ട​തി​ക്കു ക​ഴി​യും.
അ​ഴി​മ​തി​യും വ​ര്‍​ഗീ​യ​ത​യും ത​ട​യാ​നും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും പ​രി​സ്ഥി​തി​യും സം​ര​ക്ഷി​ക്കാ​നു​മൊ​ക്കെ ജു​ഡീ​ഷ​ല്‍ ആ​ക്​ടി​വി​സം ഒ​രു​പ​രി​ധി വ​രെ സ​ഹാ​യ​ക​മാ​കും. എ​ന്നാ​ല്‍, കോ​ട​തി​യ​ല​ക്ഷ്യ അ​വ​കാ​ശം അ​ട​ക്കം ഒ​ന്നും പ​രി​ധി വി​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പുവ​രു​ത്തേ​ണ്ട​തും ഉ​ന്ന​ത ന്യാ​യാ​ധി​പ സ​മൂ​ഹ​മാ​ണ്. രാ​ജ്യ​ത്ത് നീ​തി, സ​മ​ത്വം, ഉ​ത്ത​ര​വാ​ദി​ത്വം എ​ന്നി​വ​യു​ടെ മൂ​ല​ക്ക​ല്ലാ​യി തു​ട​രാ​ന്‍ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തി ജു​ഡീ​ഷ​റി ആ​വ​ശ്യ​മാ​യ തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​മെ​ന്നു പ്ര​ത്യാ​ശി​ക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us