ബലി പെരുന്നാളില്‍ ബലിയര്‍പ്പിക്കപ്പെട്ട മൃഗങ്ങളുടെ രക്തം റോഡില്‍ കണ്ടതിനെ ചൊല്ലി സംഘര്‍ഷം: ഒഡീഷയിലെ ബാലസോറില്‍ കര്‍ഫ്യൂ

റോഡില്‍ ബലികൊടുത്ത മൃഗങ്ങളുടെ രക്തം കണ്ടതിനെതിരെ ഒരു സംഘം ആളുകള്‍ കുത്തിയിരിപ്പ് സമരം നടത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ബക്രി ഈദ് ചടങ്ങുകളുടെ ഭാഗമായാണ് മൃഗത്തെ ബലി നല്‍കിയത്.

New Update
curfewUntitlednc.jpg

ഡല്‍ഹി: ഒഡീഷയിലെ ബാലസോറില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ബലി പെരുന്നാളില്‍ ബലിയര്‍പ്പിക്കപ്പെട്ട മൃഗങ്ങളുടെ രക്തം റോഡില്‍ കണ്ടതിനെച്ചൊല്ലിയാണ് തിങ്കളാഴ്ച ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയത്.

Advertisment

ജൂണ്‍ 17 ന് അര്‍ദ്ധരാത്രി മുതലാണ് ഒഡീഷ പോലീസ് നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനായി, നഗരത്തിലെ ചില പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

റോഡില്‍ ബലികൊടുത്ത മൃഗങ്ങളുടെ രക്തം കണ്ടതിനെതിരെ ഒരു സംഘം ആളുകള്‍ കുത്തിയിരിപ്പ് സമരം നടത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ബക്രി ഈദ് ചടങ്ങുകളുടെ ഭാഗമായാണ് മൃഗത്തെ ബലി നല്‍കിയത്.

മറ്റൊരു സംഘം പ്രതിഷേധക്കാര്‍ക്ക് നേരെ കല്ലെറിഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തില്‍ പോലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.

20 വാഹനങ്ങള്‍ തകര്‍ന്നതായി പോലീസ് പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ ആവശ്യപ്പെട്ട് ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി ബാലസോര്‍ കളക്ടര്‍ ആശിഷ് താക്കറെയുമായി ചര്‍ച്ച നടത്തിയിരുന്നു.

Advertisment