റിമാല്‍ ചുഴലിക്കാറ്റ്: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഇരകള്‍ക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

അസം, മണിപ്പൂര്‍, മേഘാലയ, മിസോറം, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രകൃതിദുരന്തങ്ങളില്‍ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കള്‍ക്ക് പിഎംഎന്‍ആര്‍എഫില്‍ നിന്ന് 2 ലക്ഷം രൂപ ധനസഹായം നല്‍കും

New Update
remal Untitled3.9.jpg

ഡല്‍ഹി: റിമാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരന്തത്തില്‍പ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയില്‍ (പിഎംഎന്‍ആര്‍എഫ്) നിന്ന് 2 ലക്ഷം രൂപയും പ്രകൃതി ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Advertisment

റിമാല്‍ ചുഴലിക്കാറ്റ് മൂലം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇതുവരെ 40 മരണങ്ങള്‍ നടന്നിട്ടുണ്ട്. രണ്ട് ലക്ഷത്തിലധികം ആളുകളെ പ്രതൃതി ദുരന്തം ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്.

അസം, മണിപ്പൂര്‍, മേഘാലയ, മിസോറം, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രകൃതിദുരന്തങ്ങളില്‍ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കള്‍ക്ക് പിഎംഎന്‍ആര്‍എഫില്‍ നിന്ന് 2 ലക്ഷം രൂപ ധനസഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കും.

Advertisment