മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹത്തിന്റെ മുഖം എലികൾ കടിച്ചുകീറി. വീട്ടുകാർ ആശുപത്രി അടിച്ചുതകർത്തു

പഞ്ചാബി ധർമ്മശാലയുടെ മാനേജർ ലഖൻ എന്ന ലക്കി ശർമ്മ (36) ആണ് മരിച്ചത്

New Update
3659093

ഡെറാഡൂൺ: ഹരിദ്വാറിലെ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോർട്ടം ചെയ്യാനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തിന്റെ കണ്ണ് ഉള്‍പ്പെടെ മുഖം എലികള്‍ കടിച്ചുകീറിയതായി ആരോപണം. 

Advertisment

ശനിയാഴ്ച പുലര്‍ച്ചെയാണ് ബന്ധുക്കള്‍ മൃതദേഹം വികൃതമാക്കിയത് കണ്ടെത്തിയത്. തുടര്‍ന്ന് രോഷാകുലരായ കുടുംബാംഗങ്ങള്‍ ആശുപത്രി കെട്ടിടം അടിച്ചു തകര്‍ത്തു.

പഞ്ചാബി ധർമ്മശാലയുടെ മാനേജർ ലഖൻ എന്ന ലക്കി ശർമ്മ (36) ആണ് മരിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാല്‍ ആശുപത്രിയിലെത്തും മുന്‍പ് തന്നെ ഇയാള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. . പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുകയും ചെയ്തു.

Advertisment