/sathyam/media/media_files/2025/10/30/delhi-2025-10-30-09-05-29.png)
ഡൽഹി : ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചിക പല മേഖലകളിലും 350ന് മുകളിൽ.
മലിനീകരണം ഒഴിവാക്കാൻ രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
ദീപാവലിക്ക് പിന്നാലെ രൂക്ഷമായ വായു മലിനീകരണം രാജ്യ തലസ്ഥാനത്ത് മാറ്റമില്ലാതെ തുടരുകയാണ്. ചാന്ദിനി ചൗക്ക്, ഭവാന ബുരാഡി എന്നിവിടങ്ങളിൽ വായു ഗുണനിലവാര സൂചികയിൽ 400 രേഖപ്പെടുത്തി.
മലിനീകരണത്തെ തുടർന്ന് ഡൽഹിയിൽ അസുഖബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാലിൽ മൂന്ന് വീടുകളിൽ കുറഞ്ഞത് ഒരാൾക്കെങ്കിലും അസുഖമുണ്ടെന്നാണ് കണക്കുകൾ.
വായു മലിനീകരണം തടയാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഉടനടി നടപടി സ്വീകരിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു
. വയനാട്ടിൽ നിന്ന് തിരിച്ചെത്തിയപ്പോൾ മലിനീകരണത്തിന്റെ കാഠിന്യം ശരിക്കും മനസ്സിലായെന്നും പ്രിയങ്ക എക്‌സിൽ കുറിച്ചു. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ചരക്ക് വാഹനങ്ങൾക്ക് ഡൽഹയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us