New Update
/sathyam/media/media_files/2025/06/17/f8IyAj55r6BrD8JIxvLo.jpg)
ഡൽഹി: ഇൻഡിഗോ പ്രതിസന്ധിയിൽ സിഇഒക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ഡിജിസിഎ.
Advertisment
24 മണിക്കൂറിനകം മറുപടി നൽകണം എന്നും പ്രതിസന്ധിയിൽ സിഇഒക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് നോട്ടീസ് വിശദമാക്കുന്നത്.
ഇൻഡിഗോ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന. വ്യോമയാന നിയമങ്ങൾ ലംഘിക്കപ്പെട്ടുവെന്നും കാരണം കാണിക്കൽ നോട്ടീസ് വിശദമാക്കുന്നു.
രാജ്യമെമ്പാടുമുണ്ടാവുന്ന ഇൻഡിഗോ വിമാന സർവീസുകളുടെ കാലതാമസം, റദ്ദാക്കൽ, പ്രവർത്തന തകരാറുകൾ എന്നിവയുടെ കാരണം വിശദമാക്കാനാണ് നോട്ടീസ് പീറ്റർ എൽബേഴ്‌സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ പരാജയപ്പെട്ടാൽ എയർക്രാഫ്റ്റ് നിയമങ്ങളനുസരിച്ച് ശിക്ഷാനടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ഡിജിസിഎ നൽകിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us