യാത്രാ പ്രതിസന്ധി. ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് രൂപീകരിച്ച് ഇൻഡിഗോ. ഏഴാം ദിവസവും ഇൻഡിഗോ സർവീസുകൾ പ്രതിസന്ധിയിൽ

അതേ സമയം ഏഴാം ദിവസവും പ്രതിസന്ധി ഒഴിയാതെ ഇൻഡിഗോ സർവീസുകൾ

New Update
indigo

ഡൽഹി: പ്രതിസന്ധി ഒഴിയാതെ വന്നതോടെ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് രൂപീകരിച്ച് ഇൻഡിഗോ. ചെയർമാൻ വിക്രം സിംഗ് മേത്ത, സിഇഒ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് ഗ്രൂപ്പ്. 

Advertisment

സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി പതിവായി യോഗം ചേരും. പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാൻ ശ്രമം നടത്തും.

അതേ സമയം ഏഴാം ദിവസവും പ്രതിസന്ധി ഒഴിയാതെ ഇൻഡിഗോ സർവീസുകൾ. വിവധ നഗരങ്ങളിലേക്കുള്ള സർവീസുകൾ ഇന്നും റദ്ദാക്കിയേക്കും.

അതേസമയം സർവീസുകൾ മുടങ്ങിയതിൽ ഇൻഡിഗോയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചു എന്നാണ് ഡിജിസിഎ വിലയിരുത്തൽ. 

ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസിനും ഇൻഡിഗോ സിഇഒ ഇന്ന് മറുപടി നൽകും. ഇന്ന് രാത്രി എട്ട് മണിക്കകം മുഴുവൻ യാത്രക്കാർക്കും റീഫണ്ട് നൽകിയിരിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ കർശന നിർദേശം. 

Advertisment