/sathyam/media/media_files/5pBUvSqFifb4IzgJdO34.jpg)
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
മോദി പ്രധാനമന്ത്രി പദത്തിലിരുന്നത്ര കാലത്തോളം ജവഹർലാൽ നെഹ്‌റു സ്വാതന്ത്ര്യസമരക്കാലത്ത് ജയിലിൽ കിടന്നിട്ടുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ ഭാഗമായുള്ള ചർച്ചക്കിടെ പാർലമെന്റിൽ സംസാരിക്കുകയായിരുന്നു അവർ.
മോദി 12 വർഷമായി പ്രധാനമന്ത്രിയാണ്. നെഹ്‌റു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഏതാണ്ട് ഇത്രയും കാലം ജയിലിൽ കഴിഞ്ഞിട്ടുണ്ട്. പിന്നീട് അദ്ദേഹം 17 വർഷം പ്രധാനമന്ത്രിയായി.
നിങ്ങൾ അദ്ദേഹത്തെ കടന്നാക്രമിക്കുന്നു. പക്ഷേ, അദ്ദേഹം ഐഎസ്ആർഒ സ്ഥാപിച്ചില്ലായിരുന്നെങ്കിൽ നിങ്ങൾക്ക് മംഗൾയാൻ ഉണ്ടാകുമായിരുന്നില്ല. ഡിആർഡിഒ തുടങ്ങിയിട്ടില്ലായിരുന്നെങ്കിൽ തേജസ് ഉണ്ടാകുമായിരുന്നില്ല.
അദ്ദേഹം ഐഐഎമ്മകളും ഐഐടികളും സ്ഥാപിച്ചില്ലായിരുന്നെങ്കിൽ ഐടി രംഗത്തെ കുതിപ്പുണ്ടാവുമായിരുന്നില്ല. നെഹ്‌റു എയിംസ് തുടങ്ങിയില്ലായിരുന്നെങ്കിൽ കോവിഡിനെ എങ്ങനെ പ്രതിരോധിക്കുമായിരുന്നുവെന്നും പ്രിയങ്ക ചോദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us