/sathyam/media/media_files/LmfxyAdlyYjXArKMYjRN.jpg)
ഡൽഹി: ദീർഘദൂര യാത്രകൾക്കായി ട്രെയിനുകൾ ഉപയോ​ഗിക്കുന്നവരാണ് നമ്മൾ. എന്നാൽ നിയമങ്ങളുടെ അഭാവംമൂലം പല പ്രശ്നങ്ങളും ഇതിനകത്ത് സംഭവിക്കുന്നു.
അതിൽ സീറ്റുകളിൽ റിസർവേഷൻ ഇല്ലാത്തത് ഒരു പ്രധാന പ്രശ്നമാണ്. മുതിർന്ന പൗരന്മാർക്കും ട്രെയിൻ യാത്രകളിൽ ലോവർ ബെർത്ത് ലഭിക്കാത്തതിൽ പലപ്പോഴും വിഷമിക്കുന്ന സ്ത്രീകൾക്കും ആശ്വാസമാകുന്ന ഒരു താരുമാനമാണ് റെയിൽവേ മന്ത്രാലയം നൽകിയിരിക്കുന്നത്.
മുതിർന്ന പൗരന്മാർക്കും 45 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കും ലോവർ ബെർത്ത് ലഭിക്കുന്ന പ്രക്രിയ ഇപ്പോൾ എളുപ്പക്കിയിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ പ്രഖ്യാപിച്ചു.
ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഒരു യാത്രക്കാരൻ ലോവർ ബെർത്ത് ഓപ്ഷൻ തിരഞ്ഞെടുത്തില്ലെങ്കിലും, പ്രായവും ലിംഗഭേദവും കണക്കിലെടുത്ത് ലഭ്യതയെ അടിസ്ഥാനമാക്കി റെയിൽവേ ബുക്കിംഗ് സംവിധാനം സ്വയമേവ താഴ്ന്ന സീറ്റുകൾ അനുവദിക്കുമെന്ന് വെള്ളിയാഴ്ച (ഡിസംബർ 5) റെയിൽവേ മന്ത്രി രാജ്യസഭയെ അറിയിച്ചു.
പ്രായമായവർക്കും സ്ത്രീകൾക്കും യാത്ര സുരക്ഷിതവും സുഖകരവുമാക്കുന്നതിനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
സ്ലീപ്പർ, 3AC, 2AC കോച്ചുകളിൽ മുതിർന്ന പൗരന്മാർക്കും, 45 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കും, ഗർഭിണികൾക്കും വേണ്ടി നിശ്ചിത എണ്ണം ലോവർ ബെർത്തുകൾ സംവരണം ചെയ്തിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us