/sathyam/media/media_files/PxSZb7lOKuQEp9aMaYkz.jpg)
ഡൽഹി: ഭാരതീയ ജനതാ പാർട്ടി 2021-22 സാമ്പത്തിക വർഷത്തിൽ പൊതുജനങ്ങളിൽ നിന്ന് പാർട്ടിയുടെ ഫണ്ടിലേക്ക് സംഭാവനകൾ സ്വരൂപിക്കാൻ സർക്കാർ പദ്ധതികളുടെ പേരുകൾ നിയമവിരുദ്ധമായി ഉപയോഗിച്ചതായി കണ്ടെത്തൽ.
ചെന്നൈ ആസ്ഥാനമായുള്ള മുതിർന്ന മാധ്യമപ്രവർത്തകൻ ബി.ആർ. അരവിന്ദാക്ഷൻ സമർപ്പിച്ച വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾക്ക് ലഭിച്ച മറുപടിയിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.
സ്വച്ഛ് ഭാരത്, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, കിസാൻ സേവ തുടങ്ങിയ ദേശീയതലത്തിലുള്ള ക്ഷേമപദ്ധതികളുടെ പേര് ഉപയോഗിച്ചാണ് ബിജെപി ധനസമാഹരണം നടത്തിയത്.
സത്യം ടിവി എന്ന ചാനലിന്റെ ന്യൂസ് എഡിറ്ററായ അരവിന്ദാക്ഷൻ നൽകിയ വിവരാവകാശത്തിലാണ് സർക്കാർ പദ്ധതികൾ പാർട്ടി ഫണ്ട് സമാഹരണത്തിനായി ഉപയോഗിച്ചെന്ന കണ്ടെത്തലുള്ളത്. 2021 ഡിസംബറിനും 2022 ഫെബ്രുവരി മാസത്തിനും ഇടയിലാണ് ബിജെപി ഇത്തരത്തിൽ ഫണ്ട് സമാഹരണ കാമ്പയിൻ നടത്തിയത്.
narendramodi.in, നമോ ആപ്പ് തുടങ്ങിയ സ്വകാര്യ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയാണ് ബിജെപി സംഭാവനകൾ സ്വീകരിച്ചത്.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെയോ കേന്ദ്ര മന്ത്രാലയത്തിന്റെയോ യാതൊരു അനുമതിയുമില്ലാതെയാണ് സർക്കാർ പദ്ധതികളുടെ പേരുപയോഗിച്ച് ഭാരതീയ ജനതാ പാർട്ടി സംഭാവനകൾ സ്വീകരിച്ചതെന്ന് വിവരാവകാശ രേഖയ്ക്ക് ലഭിച്ച മറുപടിയിൽ നിന്നും വ്യക്തമാകുന്നു.
സംഭാവന നൽകാനായി ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചവരോട് സ്വച്ഛ് ഭാരത്, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, കിസാൻ സേവ എന്നീ മൂന്ന് സർക്കാർ പദ്ധതികളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാൻ ആവശ്യപ്പെടുന്നു.
എന്നാൽ, സംഭാവന നൽകുന്നതിനുള്ള കാരണമായി 'പാർട്ടി ഫണ്ട്' എന്നും പ്രത്യേകം രേഖപ്പെടുത്താൻ പറയുന്നതായി ദ വയർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us