കേന്ദ്ര ബജറ്റിൽ കേരളത്തെ സമ്പൂർണ്ണമായി അവഗണിച്ചെന്ന് ജെബി മേത്തർ. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും തൽസ്ഥാനം രാജിവച്ച് കേരളത്തോട് ഒപ്പം നിൽക്കണമെന്നും എം പി. പലതിലും വീമ്പുപറഞ്ഞ രാജീവ് ചന്ദ്രശേഖർ തൽസ്ഥാനം ഒഴിഞ്ഞ് കേരളത്തോട് മാപ്പ് പറയണമെന്നും കോൺഗ്രസ് നേതാവ്

കേരള വികസനത്തിന് ആമയുടെ വേഗത മതിയെന്നാണ് മോദിയും ധനമന്ത്രിയും പറയുന്നത്

New Update
jebi methar

 ഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തെ സമ്പൂർണ്ണമായി അവഗണിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും തൽസ്ഥാനം രാജിവച്ച് കേരളത്തോട് ഒപ്പം നിൽക്കണം എന്ന് ജെബി മേത്തർ എംപി ആവശ്യപ്പെട്ടു.

Advertisment

കേരളത്തിൽ പാലും തേനും ഒഴുക്കുമെന്നും വികസനത്തിൻ്റെ ഇരട്ട എഞ്ചിൻ സർക്കാർ വരുമെന്നും ബ്ലൂ പ്രിൻ്റ് വരുമെന്നും വീമ്പുപറഞ്ഞ രാജീവ് ചന്ദ്രശേഖർ തൽസ്ഥാനം ഒഴിഞ്ഞ് കേരളത്തോട് മാപ്പ് പറയണം. 

കേരളത്തെ ഇത്രയേറെ അവഗണിച്ച ഒരു ബജറ്റ് ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഗുണവും മണവും വികാരവും ജീവനുമില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത് എന്ന് അവർ പറഞ്ഞു.  

കേരള വികസനത്തിന് ആമയുടെ വേഗത മതിയെന്നാണ് മോദിയും ധനമന്ത്രിയും പറയുന്നത്. സ്ത്രീ സംരക്ഷണത്തിനോ സ്ത്രീ ഉന്നമനത്തിനോ യാതൊരു നിർദ്ദേശവും ബജറ്റിൽ ഇല്ല.

നിർമ്മല സീതാരാമൻ സ്ത്രീവിരുദ്ധ സമീപനം സ്വീകരിച്ചത് പ്രതിഷേധാർഹമാണ്.  എയിംസും ഹൈസ്പീഡ് റെയിലും നൽകാതെ കേരളത്തെ സമ്പൂർണമായി അവഗണിച്ചു എന്നും അവർ ആരോപിച്ചു.

Advertisment