പതിനെട്ടാം ലോക്സഭ; ആദ്യ സമ്മേളനം നാളെ മുതൽ, സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് അജണ്ട

New Update
loksabha meet.jpg

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കം. ജൂൺ 24 മുതൽ ജൂലൈ 3 വരെയാണ് സഭ സമ്മേളിയ്ക്കുക. പതിനെട്ടാം ലോകസഭയുടെ ആദ്യ സമ്മേളന നടപടികൾക്ക് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.

Advertisment

നാളെ രാഷ്ട്രപതി ദ്രൗപദി മുർമു ലോക്സഭയെ അഭിസംബോധന ചെയ്യും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ സത്യപ്രതിജ്ഞ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്ക് തുടർച്ചയായി നടക്കും. സ്പീക്കറെയും ഈ സമ്മേളനം തിരഞ്ഞെടുക്കും. രാജ്യസഭാ സമ്മേളനം ജൂൺ 27നാണ് തുടങ്ങുക. ജൂലൈ മൂന്നിന് അവസാനിക്കും.

Advertisment