'നിങ്ങളുടെ വിലപ്പെട്ട സമയം വെറുതെ പാഴാക്കരുത്...': എക്സിറ്റ് പോളുകള്‍ക്ക് പിന്നാലെ പ്രതികരണവുമായി പ്രശാന്ത് കിഷോര്‍

ഒരു പണിയുമില്ലാത്ത ''വ്യാജ മാധ്യമപ്രവര്‍ത്തകര്‍'' നല്‍കുന്ന ഉപയോഗശൂന്യമായ ചര്‍ച്ചകളില്‍ നിന്നും വിശകലനങ്ങളില്‍ നിന്നും  മാറിനില്‍ക്കാന്‍ അദ്ദേഹം പൊതുജനങ്ങളോട് ഉപദേശിച്ചു. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
 Prashant Kishor

ഡല്‍ഹി: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് വന്‍ വിജയം പ്രവചിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ, പ്രതികരണവുമായി രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ രംഗത്ത്.

Advertisment

ഒരു പണിയുമില്ലാത്ത ''വ്യാജ മാധ്യമപ്രവര്‍ത്തകര്‍'' നല്‍കുന്ന ഉപയോഗശൂന്യമായ ചര്‍ച്ചകളില്‍ നിന്നും വിശകലനങ്ങളില്‍ നിന്നും  മാറിനില്‍ക്കാന്‍ അദ്ദേഹം പൊതുജനങ്ങളോട് ഉപദേശിച്ചു. 

അടുത്ത തവണ തെരഞ്ഞെടുപ്പിനെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍, വെറുതെയിരിക്കുന്ന വ്യാജ പത്രപ്രവര്‍ത്തകരുടെയും രാഷ്ട്രീയക്കാരുടെയും സ്വയം പ്രഖ്യാപിത സോഷ്യല്‍ മീഡിയ വിദഗ്ധരുടെയും ഉപയോഗശൂന്യമായ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും വേണ്ടി നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുത്. അദ്ദേഹം എക്‌സില്‍ കുറിച്ചു.

എന്‍ഡിഎയ്ക്ക് 350 മുതല്‍ 415 വരെ സീറ്റുകളാണ് എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. ആക്‌സിസ് മൈ ഇന്ത്യ എന്‍ഡിഎയ്ക്ക് 361-401 സീറ്റുകള്‍ പ്രവചിച്ചു, ഇത് 2019ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതലാണ്.

പശ്ചിമ ബംഗാള്‍, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളില്‍ എന്‍ഡിഎ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും ഏറ്റവും വലിയ കക്ഷിയായി ഉയര്‍ന്നുവരുമെന്നും പ്രശാന്ത് കിഷോര്‍ നേരത്തെ പ്രവചിച്ചിരുന്നു.

Advertisment