സൂറത്തിലെ ഫ്‌ലാറ്റില്‍ വയോധികന്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ച നിലയില്‍

ഉറങ്ങുന്നതിന് മുമ്പ് ഒരുമിച്ച് ഭക്ഷണം കഴിച്ചിരുന്നതിനാല്‍ ഭക്ഷ്യവിഷബാധയാണെന്ന് പോലീസ് ആദ്യം സംശയിച്ചിരുന്നു. എന്നാല്‍ ഒമ്പത് പേര്‍ ഒരുമിച്ച് അത്താഴം കഴിച്ചതില്‍ ബാക്കിയുള്ളവര്‍ സുരക്ഷിതരായിരുന്നു.

New Update
28949595

സൂറത്ത്: സൂറത്തിലെ ജഹാംഗീര്‍പുര പ്രദേശത്തെ ഫ്ളാറ്റില്‍ ഒരു വൃദ്ധനെയും മൂന്ന് സ്ത്രീകളെയും മരിച്ച നിലയില്‍ കണ്ടെത്തി. ശ്വാസംമുട്ടിയാണ് ഇവര്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Advertisment

ഉറങ്ങുന്നതിന് മുമ്പ് ഒരുമിച്ച് ഭക്ഷണം കഴിച്ചിരുന്നതിനാല്‍ ഭക്ഷ്യവിഷബാധയാണെന്ന് പോലീസ് ആദ്യം സംശയിച്ചിരുന്നു. എന്നാല്‍ ഒമ്പത് പേര്‍ ഒരുമിച്ച് അത്താഴം കഴിച്ചതില്‍ ബാക്കിയുള്ളവര്‍ സുരക്ഷിതരായിരുന്നു.

ഫ്‌ലാറ്റ് ഉടമ ജാസുബെന്‍ വാധേല്‍, സഹോദരിമാരായ ശാന്തബെന്‍ വാധേല്‍ (53), ഗൗരിബെന്‍ മേവാദ് (55), ഗൗരിബെന്നിന്റെ ഭര്‍ത്താവ് ഹീരാഭായി (60) എന്നിവരുടെ മൃതദേഹങ്ങള്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കണ്ടെത്തിയതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് ഇവര്‍ ഉറങ്ങാന്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.

ജാഷു ബെന്നിന്റെ മകന്‍ മുകേഷ് രാവിലെ ചായ കൊടുക്കാന്‍ ഫ്ളാറ്റിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. താക്കോല്‍ ഉപയോഗിച്ച് ഫ്‌ലാറ്റ് തുറന്നപ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്നവരെ കണ്ടെത്തിയത്. ഇരകള്‍ ഛര്‍ദ്ദിച്ചിരുന്നു. ഇവരുടെ ശരീരത്തില്‍ മുറിവുകളോ പാടുകളോ ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് പോലീസും അത്യാഹിത വിഭാഗവും സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. 

മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗെയ്സര്‍ പ്രവര്‍ത്തിക്കാതെ വന്നതോടെ ശ്വാസം മുട്ടി മരണത്തില്‍ കലാശിച്ചതാകാനാണ് സാധ്യതയെന്നാണ് നിഗമനം.

Advertisment