/sathyam/media/media_files/2026/01/31/epstein-file-2026-01-31-10-42-14.jpg)
വാഷിങ്ടണ്‍: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ രേഖകളില്‍ ലോകപ്രശസ്തരായ പ്രമുഖരുടെ പേരുകള്‍ പരാമര്‍ശിക്കുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, കൊമേഴ്സ് സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്, ബ്രിട്ടീഷ് ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ എന്നിവരുടെ പേരുകളാണ് ഫയലുകളിലുള്ളത്. എന്നാല്‍ ഇവര്‍ക്കെതിരെ കുറ്റങ്ങളൊന്നും ആരോപിക്കപ്പെട്ടിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
ട്രംപിനെതിരെയുള്ള വിവിധ ലൈംഗികാരോപണങ്ങളുടെ പട്ടിക എഫ്ബിഐ രേഖകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവയില്‍ പലതും അജ്ഞാത സന്ദേശങ്ങളാണെന്നും അടിസ്ഥാനരഹിതമാണെന്നും നീതിന്യായ വകുപ്പ് വ്യക്തമാക്കി. 2020-ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മനപ്പൂര്‍വ്വം കെട്ടിച്ചമച്ച ആരോപണങ്ങളാണിവയെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ബില്‍ ഗേറ്റ്സിന് വിവാഹേതര ബന്ധങ്ങള്‍ ഉണ്ടായിരുന്നതായും ഇതിനായി എപ്സ്റ്റീന്‍ സഹായങ്ങള്‍ നല്‍കിയിരുന്നതായും ഒരു ഇമെയില്‍ ഡ്രാഫ്റ്റില്‍ ആരോപിക്കുന്നു. ലഹരിമരുന്നുകള്‍ എത്തിച്ചുനല്‍കുന്നതിലും സ്ത്രീകളുമായുള്ള രഹസ്യ കൂടിക്കാഴ്ചകള്‍ ഒരുക്കുന്നതിലും എപ്സ്റ്റീന്‍ പങ്കുവഹിച്ചതായി രേഖയിലുണ്ട്.
എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപിലെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് മസ്‌കും എപ്സ്റ്റീനും തമ്മില്‍ നടത്തിയ ഇമെയില്‍ സംഭാഷണങ്ങള്‍ പുറത്തുവന്നു. 2012-ല്‍ നടന്ന സംഭാഷണത്തില്‍, ദ്വീപിലെ ഏറ്റവും വലിയ പാര്‍ട്ടി എന്നാണ് നടക്കുക എന്ന് മസ്‌ക് ചോദിക്കുന്നതായി കാണാം.
എപ്സ്റ്റീനുമായി ബ്രാന്‍സണ്‍ പുലര്‍ത്തിയിരുന്ന സൗഹൃദപരമായ ബന്ധത്തിന്റെ തെളിവുകളും ഫയലിലുണ്ട്. എപ്സ്റ്റീനെ തന്റെ അടുത്തേക്ക് ക്ഷണിച്ചുകൊണ്ടുള്ള ഇമെയിലുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
2010-ല്‍ എപ്സ്റ്റീനെ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ അത്താഴത്തിന് ആന്‍ഡ്രൂ ക്ഷണിച്ചതിന്റെ വിവരങ്ങള്‍ ഇമെയില്‍ രേഖകളിലുണ്ട്. നിലവിലെ യുഎസ് കൊമേഴ്സ് സെക്രട്ടറിയായ ലുട്നിക്കും ഭാര്യയും 2012-ല്‍ എപ്സ്റ്റീന്റെ ദ്വീപില്‍ സന്ദര്‍ശനം നടത്താന്‍ പദ്ധതിയിട്ടതിന്റെ വിവരങ്ങളും പുറത്തുവന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us