പരീക്ഷ നടത്തുന്ന ഒരു ഏജന്‍സി എന്ന നിലയില്‍ നിങ്ങള്‍ നീതിപൂര്‍വ്വം പ്രവര്‍ത്തിക്കണം, 0.001% അശ്രദ്ധ പോലും കൈകാര്യം ചെയ്യണം: നീറ്റ് പരീക്ഷാ വിവാദത്തില്‍ കേന്ദ്രത്തിനും എന്‍ടിഎയ്ക്കും വീണ്ടും സുപ്രീം കോടതി നോട്ടീസ്

നീറ്റ്-യുജിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ എതിര്‍പ്പായി കണക്കാക്കരുതെന്നും പകരം തെറ്റുകള്‍ തിരുത്തണമെന്നും ബെഞ്ച് കേന്ദ്രത്തോടും എന്‍ടിഎയോടും പറഞ്ഞു.

New Update
neet Untitlednc.jpg

ഡല്‍ഹി: നീറ്റ്-യുജി 2024 പരീക്ഷയിലെ പേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടും സംബന്ധിച്ച ഹര്‍ജികളില്‍ കേന്ദ്രത്തിനും എന്‍ടിഎയ്ക്കും വീണ്ടും സുപ്രീം കോടതി നോട്ടീസ്. 0.001% അശ്രദ്ധ പോലും ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് സമഗ്രമായി കൈകാര്യം ചെയ്യണമെന്ന് കോടതി പറഞ്ഞു.

Advertisment

പരീക്ഷയില്‍ തട്ടിപ്പ് നടത്തി ഒരാള്‍ ഡോക്ടറാകുന്നത് സങ്കല്‍പ്പിക്കുക, അയാള്‍ സമൂഹത്തിന് കൂടുതല്‍ ദോഷകരമായിരിക്കുമെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികള്‍ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുത്തിട്ടുണ്ടെന്നും അവരുടെ അധ്വാനം തങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

നീറ്റ്-യുജിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ എതിര്‍പ്പായി കണക്കാക്കരുതെന്നും പകരം തെറ്റുകള്‍ തിരുത്തണമെന്നും ബെഞ്ച് കേന്ദ്രത്തോടും എന്‍ടിഎയോടും പറഞ്ഞു.

പരീക്ഷ നടത്തുന്ന ഒരു ഏജന്‍സി എന്ന നിലയില്‍ നിങ്ങള്‍ നീതിപൂര്‍വ്വം പ്രവര്‍ത്തിക്കണം. തെറ്റ് ഉണ്ടെങ്കില്‍ അത് അംഗീകരിക്കണം.  കുറഞ്ഞപക്ഷം അത് നിങ്ങളുടെ പ്രകടനത്തില്‍ ആത്മവിശ്വാസം നല്‍കുമെന്നും ബെഞ്ച് എന്‍ടിഎയോട് പറഞ്ഞു.

Advertisment