ഭാര്യയുടെ മരണത്തിന് പിന്നാലെ പ്രായപൂര്‍ത്തിയാകാത്ത മൂത്ത മകളെ 8 വയസ്സുമുതല്‍ ബലാത്സംഗം ചെയ്തു തുടങ്ങി, എതിര്‍ത്താല്‍ കൊല്ലുമെന്ന് ഭീഷണി: അനുജത്തിയെയും പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ എതിര്‍ത്ത് ചേച്ചി: പിതാവ് അറസ്റ്റില്‍

അനിയത്തിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ ചേച്ചി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് പ്രതിയായ പിതാവിനെ അറസ്റ്റ് ചെയ്തു.

New Update
52535

ഫത്തേപൂര്‍: ഭാര്യയുടെ മരണത്തിന് പിന്നാലെ പ്രായപൂര്‍ത്തിയാകാത്ത മൂത്ത മകളെ 8 വയസ്സുമുതല്‍ ബലാത്സംഗം ചെയ്തു തുടങ്ങിയ പിതാവ് അറസ്റ്റില്‍. യുപിയിലെ ഫത്തേപൂര്‍ ജില്ലയിലാണ് സംഭവം.

Advertisment

പ്രായപൂര്‍ത്തിയാകാത്ത മൂത്ത മകള്‍ക്ക് 8 വയസ്സ് ഉള്ളപ്പോള്‍ മുതലാണ് പിതാവ് പീഡിപ്പിച്ചു തുടങ്ങിയതെന്നാണ് പരാതി. നിസ്സഹായയായി മകള്‍ പ്രതിഷേധിക്കുമ്പോഴെല്ലാം മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു.

ഇതിനുശേഷം ഇളയ മകളെയും പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചതോടെയാണ് ഇയാള്‍ കുടുങ്ങിയത്. അനിയത്തിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ ചേച്ചി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് പ്രതിയായ പിതാവിനെ അറസ്റ്റ് ചെയ്തു.

തനിക്ക് 5 വയസ്സുള്ളപ്പോള്‍ അമ്മ ഗുരുതരമായ അസുഖം മൂലം മരിച്ചെന്നും അച്ഛന്‍ മദ്യത്തിന് അടിമയാണെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.കഴിഞ്ഞ 10 വര്‍ഷമായി പിതാവ് തന്നെ പീഡനത്തിന് ഇരയാക്കുകയാണെന്ന് പോലീസില്‍ നല്‍കിയ കുട്ടി പരാതിയില്‍ പറയുന്നു. 

അടുത്തിടെ മദ്യപിച്ചെത്തിയ പിതാവ് തന്റെ 14കാരിയായ അനുജത്തിയെ ക്രൂരമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇത് കണ്ട് താന്‍ പ്രതിഷേധിച്ചതോടെ പിതാന് തങ്ങളെ ഇരുവരെയും ക്രൂരമായി മര്‍ദിക്കുകയും ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിതാവിന്റെ പീഡനത്തില്‍ മനം നൊന്ത് മകള്‍ കോട്വാലി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Advertisment