"പാകിസ്താന് ഞങ്ങളെ നേരിടാൻ ഭയം"; തോക്കേന്തി ചിരിച്ചുകൊണ്ട് ബലൂച്ച് വനിതാ ചാവേർ; മരണത്തിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്

ബലൂചിസ്താനിലെ അമ്മമാരും സഹോദരിമാരും ഒറ്റയ്ക്കല്ല എന്ന് തെളിയിക്കാനാണ് താന്‍ ആയുധമെടുത്തതെന്ന് ഹാവ അവകാശപ്പെട്ടു.

New Update
Untitled

ക്വറ്റ: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസം നടന്ന രൂക്ഷമായ ആക്രമണ പരമ്പരയ്ക്ക് പിന്നാലെ, ഒരു വനിതാ ചാവേറിന്റെ അവസാന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി.

Advertisment

'ഓപ്പറേഷന്‍ ഹെറോഫ്' എന്ന് ബിഎല്‍എ വിശേഷിപ്പിക്കുന്ന ഈ ആക്രമണത്തില്‍ പങ്കെടുത്ത ഹാവ ബലൂച്ച് എന്ന വനിതാ പോരാളിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.


ഗ്വാദര്‍ യുദ്ധമുന്നണിയില്‍ വെച്ച് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍, പാക് സൈന്യത്തിനെതിരെ വെടിയുതിര്‍ക്കുന്ന ഹാവ ബലൂച്ചിനെ കാണാം. മരണത്തിന് 12 മണിക്കൂര്‍ മുന്‍പാണ് ഈ സന്ദേശം റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്.


 'പാക് സൈന്യം ഭയം കാരണം മുന്നോട്ട് വരുന്നില്ല. ദൂരെ നിന്ന് വെടിയുതിര്‍ക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. ഞങ്ങളെ നേരിടാന്‍ അവര്‍ക്ക് ധൈര്യമില്ല,' എന്ന് ഹാവ വീഡിയോയില്‍ പറയുന്നു.

 ഒപ്പമുള്ള പോരാളി യുദ്ധം എങ്ങനെയുണ്ടെന്ന് ചോദിക്കുമ്പോള്‍, 'യുദ്ധം രസകരമാണ്' എന്ന് ചിരിച്ചുകൊണ്ടാണ് ഹാവ മറുപടി നല്‍കുന്നത്. 'ദ്രോഷം' എന്ന കോഡ് നാമത്തിലാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്.


ബലൂചിസ്താനിലെ അമ്മമാരും സഹോദരിമാരും ഒറ്റയ്ക്കല്ല എന്ന് തെളിയിക്കാനാണ് താന്‍ ആയുധമെടുത്തതെന്ന് ഹാവ അവകാശപ്പെട്ടു.


'ഇന്ന് നിങ്ങളുടെ ഒരു സഹോദരി പഞ്ചാബി (പാക്) സൈന്യത്തെ നേരിടുകയാണ്. ഇനി നിങ്ങള്‍ ധൈര്യപൂര്‍വ്വം മുന്നോട്ട് വരണം. നമുക്ക് മുന്നില്‍ മറ്റ് വഴികളില്ല. ശത്രുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു.'

പാക് സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചുവെന്നും അവരുടെ ക്യാമ്പുകളില്‍ ഇപ്പോള്‍ വിലാപമാണെന്നും വീഡിയോയില്‍ ഹാവ പറയുന്നുണ്ട്. ബിഎല്‍എ ലോഗോ പതിപ്പിച്ച തൊപ്പിയും കുര്‍ത്തയും ധരിച്ചാണ് ഇവര്‍ പ്രത്യക്ഷപ്പെട്ടത്. വീഡിയോയുടെ അവസാനം ഹാവയുടെയും മറ്റൊരു പോരാളിയുടെയും രക്തത്തില്‍ കുളിച്ച മൃതദേഹങ്ങളാണ് കാണിക്കുന്നത്.

https://twitter.com/i/status/2018144569850998995

Advertisment