ഷോര്‍ട്ട് സര്‍ക്യൂട്ട്: ഷാജഹാന്‍പൂരിലെ സിനിമാ തീയേറ്ററില്‍ വന്‍ തീപിടിത്തം

ഷാജഹാന്‍പൂരിലെ അംബ സിനിമാ ഹാളിലാണ് സംഭവം. രാത്രി 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. News | ലേറ്റസ്റ്റ് ന്യൂസ് | Delhi | ദേശീയം

New Update
Fire

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലെ സിനിമാ ഹാളില്‍ വന്‍ തീപിടിത്തം. തീ ആളിപ്പടരാന്‍ തുടങ്ങിയതോടെ ആറോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Advertisment

പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് പുക ഉയരുന്നത് കാണാം. തീയേറ്ററിലെ കസേരകള്‍ പൂര്‍ണമായും കത്തിനശിച്ചു.

ഷാജഹാന്‍പൂരിലെ അംബ സിനിമാ ഹാളിലാണ് സംഭവം. രാത്രി 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ചത്തെ അവസാന ഷോയ്ക്ക് ശേഷമാണ് തീപിടിത്തമുണ്ടായതെന്ന് സിനിമാ ഹാളിലെ സെക്യൂരിറ്റി ഗാര്‍ഡ് സോം പ്രകാശ് പറഞ്ഞു. സിനിമാശാലയ്ക്കുള്ളില്‍ വന്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായി. അവസാന ഷോ കഴിഞ്ഞ് 30 മിനിറ്റിന് ശേഷം ഹാളിലെ ജീവനക്കാര്‍ പുറത്ത് ഇരിക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്.

മുകളില്‍ നിന്ന് തീ ആളിപ്പടരുന്നത് കണ്ട് ചെല്ലുമ്പോള്‍ എല്ലാം കത്തിനശിച്ചതായി കണ്ടതായി സോം പ്രകാശ് പറഞ്ഞു. തീപിടിത്തം അറിഞ്ഞയുടന്‍ പോലീസ് സ്ഥലത്തെത്തി പ്രവേശന, പുറത്തേക്കുള്ള വഴികള്‍ അടച്ചു. മണിക്കൂറുകള്‍ പരിശ്രമിച്ചിട്ടും തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.

Advertisment