/sathyam/media/media_files/LvPs45XjH7R2qcpdPo7k.jpg)
ഇംഫാല്‍: മണിപ്പൂര്‍ സിവില്‍ സെക്രട്ടേറിയറ്റ് സമുച്ചയത്തിനും പോലീസ് ആസ്ഥാനത്തിനും മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെ ഔദ്യോഗിക ബംഗ്ലാവിനും സമീപമുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെ ഔദ്യോഗിക ബംഗ്ലാവില്‍ നിന്ന് നൂറ് മീറ്റര്‍ അകലെയാണ് തീപിടിച്ച കെട്ടിടം.
മൂന്ന് അഗ്നിശമനസേനാ യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായും ശനിയാഴ്ച വൈകുന്നേരത്തോടെ തീയണച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഉപേക്ഷിക്കപ്പെട്ട സ്വകാര്യ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഗോവ മുന്‍ ചീഫ് സെക്രട്ടറിയും അന്തരിച്ച ഐഎഎസ് ഉദ്യോഗസ്ഥനുമായ ടി കിപ്ഗന്റെ കുടുംബത്തിന്റേതായിരുന്നു കെട്ടിടം. കഴിഞ്ഞ വര്‍ഷം മണിപ്പൂരില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം വീട് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച കാങ്പോക്പി ജില്ലയില്‍ സായുധരായ തീവ്രവാദികളുടെ ആക്രമണം നടന്നിരുന്നു. സംഭവത്തെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കി. ആക്രമണത്തില്‍ മണിപ്പൂര്‍ പോലീസിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും സിവില്‍ ഡ്രൈവര്‍ക്കും പരിക്കേറ്റു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us