New Update
/sathyam/media/media_files/7RjxT2Bbyxe4nYO07u8s.jpg)
ഡല്‍ഹി: കൊടും ചൂടില്‍ തളര്‍ന്ന് ഉത്തരേന്ത്യ. കഴിഞ്ഞ 72 മണിക്കൂറിനിടെ രാജ്യതലസ്ഥാനത്ത് കൊടുംചൂടില്‍ അഞ്ച് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
Advertisment
മൂന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ച രോഗികളാണ് മരിച്ചത്. നോയിഡയിലും കഴിഞ്ഞ 24 മണിക്കൂറിനിടെ പത്തിലധികം പേര്‍ മരിച്ചു.
ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലും സഫ്ദര്‍ജംഗ് ആശുപത്രിയിലും ഓരോ മരണം വീതം റിപ്പോര്‍ട്ട് ചെയ്തു. ഉഷ്ണ തരംഗത്തെ തുടര്‍ന്ന് 36 പേരെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us