രാ​ജ്യ​ത്ത് തു​ട​രു​ന്ന ടി​ക്ക​റ്റ് നി​ര​ക്ക് കൊ​ള്ള‍​യെ പിടിച്ചുകെട്ടി  ​കേന്ദ്ര സ​ര്‍​ക്കാ​ര്‍. ആഭ്യന്തര സർവീസുകൾക്ക് 7500-18000 വരെയാണ് ടിക്കറ്റ് ചാർജ് ഈടാക്കാനാകൂ എന്ന് കേന്ദ്രം. വിമാന കമ്പനികൾ ഈടാക്കിയിരുന്നത് 50,000- 1 ലക്ഷം വരെ

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി രാ​ജ്യ​വ്യാ​പ​ക​മാ​യി ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് വി​മാ​ന​ക്ക​മ്പ​നി​ക​ൾ യാ​ത്രാ നി​ര​ക്ക് അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

New Update
airindia  Flight (1)

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി​യ​തി​ന് പി​ന്നാ​ലെ രാ​ജ്യ​ത്ത് തു​ട​രു​ന്ന ടി​ക്ക​റ്റ് നി​ര​ക്ക് കൊ​ള്ള‍​യെ പിടിച്ചുകെട്ടി  ​കേന്ദ്ര സ​ര്‍​ക്കാ​ര്‍.

Advertisment

വി​മാ​ന​ക്ക​മ്പ​നി​ക​ളെ​ല്ലാം ടി​ക്ക​റ്റ് നി​ര​ക്ക് കു​ത്ത​നെ ഉ​യ​ര്‍​ത്തി​യെ​ന്ന് യാ​ത്ര​ക്കാ​ര്‍ വ്യാ​പ​ക​മാ​യി പ​രാ​തി​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ര്‍​ണാ​യ​ക ഇ​ട​പെ​ട​ല്‍.

പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം 500 കി​ലോ മീ​റ്റ​ര്‍ വ​രെ​യു​ള്ള യാ​ത്ര​ക്ക് പ​ര​മാ​വ​ധി 7500 രൂ​പ​യും, 500 മു​ത​ല്‍ 1000 കി​ലോ​മീ​റ്റ​ര്‍ വ​രെ​യു​ള്ള യാ​ത്ര​ക്ക് 12,000 രൂ​പ​യും, 1000 മു​ത​ല്‍ 1500 കി​ലോ മീ​റ്റ​ര്‍ വ​രെ​യു​ള്ള യാ​ത്ര​യ്‌​ക്ക് 15,000 രൂ​പ​യും, 1500 കി​ലോ മീ​റ്റ​റി​ന് മു​ക​ളി​ലു​ള്ള യാ​ത്ര​യ്‌​ക്ക് 18,000 രൂ​പ​യും ഈ​ടാ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 

ഇ​ത് പ​ര​മാ​വ​ധി തു​ക​യാ​ണ്. ഇ​തി​ന് മു​ക​ളി​ല്‍ ടി​ക്ക​റ്റ് നി​ര​ക്ക് ഈ​ടാ​ക്കി​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി രാ​ജ്യ​വ്യാ​പ​ക​മാ​യി ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് വി​മാ​ന​ക്ക​മ്പ​നി​ക​ൾ യാ​ത്രാ നി​ര​ക്ക് അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് യാ​ത്രാ​നി​ര​ക്കു​ക​ൾ​ക്ക് പ​രി​ധി ഏ​ർ​പ്പെ​ടു​ത്തി സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രാ​ല​യം ക​ർ​ശ​ന നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ആ​ഭ്യ​ന്ത​ര സ​ര്‍​വീ​സു​ക​ള്‍​ക്ക് 50,000 മു​ത​ല്‍ ഒ​രു ല​ക്ഷം വ​രെ ടി​ക്ക​റ്റ് നി​ര​ക്ക് ഈ​ടാ​ക്കി​യി​രു​ന്നു.

Advertisment