മരത്തിന് താഴെ വിശ്രമിക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഇടിച്ച് കയറി; നാല് പേര്‍ മരിച്ചു, ഡ്രൈവര്‍ അറസ്റ്റില്‍

വാന്‍ ഡ്രൈവര്‍ക്കെതിരെ വേഗത്തില്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോകുന്നതില്‍ നിന്ന് പോലീസിനെ ജനങ്ങള്‍ തടയുകയും ചെയ്തു.

New Update
accident1

ഡല്‍ഹി; മരത്തിന് താഴെ വിശ്രമിക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഇടിച്ച് കയറി നാല് പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലാണ് സംഭവം. ശനിയാഴ്ച ഗ്രാമത്തിലെ ഒരു മരത്തിന് താഴെ വിശ്രമിക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഇവര്‍ക്കിടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

Advertisment

വാന്‍ ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പ്രകാശ് (42), ബ്രജ്പാല്‍ (35), ധനപാല്‍ (55), ഗ്യാന്‍ സിംഗ് (40) എന്നിവരാണ് മരിച്ചത്.

ജില്ലയിലെ പൈഗം ഭികാംപൂര്‍ ഗ്രാമത്തിലെ ഒരു മരത്തിന്റെ ചുവട്ടില്‍ വിശ്രമിക്കുകയായിരുന്ന ഒരു കൂട്ടം ആളുകള്‍ക്കിടയിലേക്ക് ഒരു പിക്കപ്പ് വാന്‍ നിയന്ത്രണം നഷ്ടപ്പെട്ട് പാഞ്ഞുകയറുകയായിരുന്നു. സംഭവത്തില്‍ നാട്ടുകാരും മരിച്ചയാളുടെ കുടുംബാംഗങ്ങളും പ്രതിഷേധം നടത്തി.

വാന്‍ ഡ്രൈവര്‍ക്കെതിരെ വേഗത്തില്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോകുന്നതില്‍ നിന്ന് പോലീസിനെ ജനങ്ങള്‍ തടയുകയും ചെയ്തു.

Advertisment