'കെ-പോപ്പ്' ഭ്രാന്തും വിവാഹപ്പേടിയും; ഗാസിയാബാദിൽ മൂന്ന് സഹോദരിമാരുടെ ആത്മഹത്യയ്ക്ക് പിന്നിൽ കൊറിയൻ സംസ്കാരത്തോടുള്ള അടിമത്തം

ഒരു ഇന്ത്യക്കാരനെ വിവാഹം കഴിക്കേണ്ടി വരുമോ എന്ന ചിന്ത തങ്ങളെ ഭയപ്പെടുത്തിയിരുന്നതായി കുറിപ്പിലുണ്ട്.

New Update
Untitled

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒന്‍പതാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയ മൂന്ന് സഹോദരിമാരുടെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ പുറത്തുവന്നു.

Advertisment

കൊറിയന്‍ സംഗീതത്തോടും സംസ്‌കാരത്തോടുമുള്ള അതിരുകടന്ന ആരാധനയും, തങ്ങളുടെ താല്പര്യങ്ങള്‍ വീട്ടുകാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ലെന്ന തോന്നലുമാണ് ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് കത്തില്‍ പറയുന്നു. 12, 14, 16 വയസ്സുള്ള പെണ്‍കുട്ടികളാണ് ബുധനാഴ്ച പുലര്‍ച്ചെ ഫ്‌ലാറ്റില്‍ നിന്ന് താഴേക്ക് ചാടിയത്.


തങ്ങള്‍ കൊറിയന്‍ പോപ്പ് സംഗീതത്തെയും അവിടുത്തെ അഭിനേതാക്കളെയും അഗാധമായി സ്‌നേഹിച്ചിരുന്നുവെന്നും ആ ലോകം തങ്ങള്‍ക്ക് മറ്റെന്തിനേക്കാളും വലുതായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. 'ഞങ്ങള്‍ എത്രത്തോളം അവരെ സ്‌നേഹിക്കുന്നുവെന്ന് അച്ഛന് മനസ്സിലാകില്ല' എന്ന് പെണ്‍കുട്ടികള്‍ കുറിച്ചു.

ഒരു ഇന്ത്യക്കാരനെ വിവാഹം കഴിക്കേണ്ടി വരുമോ എന്ന ചിന്ത തങ്ങളെ ഭയപ്പെടുത്തിയിരുന്നതായി കുറിപ്പിലുണ്ട്. കൊറിയന്‍ പൗരന്മാരെ മാത്രമേ വിവാഹം കഴിക്കൂ എന്ന വാശിയും അത് നടക്കില്ലെന്ന തിരിച്ചറിവും അവരെ മാനസിക സമ്മര്‍ദ്ദത്തിലാക്കി.


കത്തിലുടനീളം പിതാവിനോട് പെണ്‍കുട്ടികള്‍ ആവര്‍ത്തിച്ച് ക്ഷമ ചോദിക്കുന്നുണ്ട്. 'ഒരു ഇന്ത്യക്കാരനെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല, ക്ഷമിക്കണം പപ്പാ' എന്നാണ് ഒരു ഭാഗത്ത് എഴുതിയിരിക്കുന്നത്.


ആദ്യം ഓണ്‍ലൈന്‍ ഗെയിമുകളാണ് മരണകാരണമെന്ന് കരുതിയിരുന്നെങ്കിലും, പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് കുട്ടികള്‍ക്ക് കൊറിയന്‍ സംസ്‌കാരത്തോടുണ്ടായിരുന്ന അമിത അടിമത്തം പോലീസ് കണ്ടെത്തിയത്. വീട്ടിലെ സമ്മര്‍ദ്ദവും തങ്ങളുടെ സ്വപ്നലോകത്ത് ജീവിക്കാനുള്ള ആഗ്രഹവും ഇവരെ വിഷാദത്തിലേക്ക് നയിച്ചതായി സംശയിക്കുന്നു.

Advertisment