New Update
/sathyam/media/media_files/EbG0Xt1ZbVOjvx6Wpc27.jpg)
ഡല്‍ഹി; പഞ്ചാബില്‍ ഗുഡ്സ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് രണ്ട് ലോക്കോ പൈലറ്റുമാര്‍ക്ക് പരിക്ക്. ഞായറാഴ്ച രാവിലെ പഞ്ചാബിലെ സിര്‍ഹിന്ദ് റെയില്‍വേ സ്റ്റേഷന് സമീപമാണ് സമീപം.
Advertisment
ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ഗുഡ്സ് ട്രെയിനില്‍ മറ്റൊരു ഗുഡ്സ് ട്രെയിന്‍ ഇടിക്കുകയായിരുന്നു. മധോപൂര്‍ പ്രദേശത്തിന് സമീപം പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പരിക്കേറ്റ ലോക്കോ പൈലറ്റുമാരായ വികാസ് കുമാര്‍, ഹിമാന്‍ഷു കുമാര്‍ എന്നിവരെ ശ്രീ ഫത്തേഗഡ് സാഹിബ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us