ബംഗാളില്‍ പോര് തുടരുന്നു: രാജ്‌ഭവനിലെ പൊലീസുകാരോട് സ്ഥലം വിടാൻ ഉത്തരവിട്ട് പശ്ചിമ ഗവർണർ സി വി ആനന്ദ ബോസ്

ആനന്ദ ബോസിനെ സന്ദർശിക്കാനായി എത്തിയ ബിജെപി നേതാവ് സുവേന്ദു അധികാരിയെ രാജ്‌ഭവനിൽ പ്രവേശിക്കുന്നതിനിടെ പൊലീസുകാർ തടഞ്ഞതിന് പിന്നാലെയാണ് ഗവർണറുടെ പുതിയ നീക്കം.

New Update
ananda boseUntitledjw.jpg

കൊൽക്കത്ത: രാജ്‌ഭവനിലെ പൊലീസുകാരോട് സ്ഥലം വിടാൻ ഉത്തരവിട്ട് പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്. രാജ്ഭവൻ്റെ നോർത്ത് ഗേറ്റിന് സമീപമുള്ള പൊലീസ് ഔട്ട്‌പോസ്‌റ്റ് 'ജൻ മഞ്ച്' എന്ന പേരിൽ പൊതു ഇടമാക്കി മാറ്റാൻ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു.

Advertisment

ഇതിനായി ഓഫിസർ ഇൻ-ചാർജ് ഉൾപ്പെടെയുള്ളവരോട് രാജ്‌ഭവൻ പരിസരത്ത് നിന്ന് ഉടൻ സ്ഥലം ഒഴിയാൻ നിർദേശം നൽകിയതായാണ് വിവരം.

ആനന്ദ ബോസിനെ സന്ദർശിക്കാനായി എത്തിയ ബിജെപി നേതാവ് സുവേന്ദു അധികാരിയെ രാജ്‌ഭവനിൽ പ്രവേശിക്കുന്നതിനിടെ പൊലീസുകാർ തടഞ്ഞതിന് പിന്നാലെയാണ് ഗവർണറുടെ പുതിയ നീക്കം.

തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ക്കിരയായവരുമായി രാജ്ഭവനിലെത്തി ഗവര്‍ണറെ കാണാന്‍ ശ്രമിക്കുന്നതിനിടെയാണ് നിരോധനാജ്ഞ നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസ് സുവേന്ദു അധികാരിയേയും സംഘത്തേയും തടഞ്ഞത്.

തങ്ങള്‍ക്ക് സന്ദര്‍ശന അനുമതിയുണ്ടെന്ന് അറിയിച്ചിട്ടും ബിജെപി നേതാക്കളെ പോലീസ് തടയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നാണ് ഗവര്‍ണര്‍ പോലീസിനോട് സ്ഥലം വിടാന്‍ നിര്‍ദേശം നല്‍കിയത്.ഓഫീസര്‍ ഇന്‍ചാര്‍ജ് അടക്കമുള്ളവരോട് രാജ്ഭവന്‍ വിടാനാണ് നിര്‍ദേശിച്ചത്.

Advertisment