'ജയ് ജയ് ശിവ് ശങ്കര്‍' എന്ന ബോളിവുഡ് ഗാനം ചിത്രീകരിച്ച് പ്രസിദ്ധമായി: ഗുല്‍മാര്‍ഗിലെ ചരിത്ര പ്രസിദ്ധമായ ശിവക്ഷേത്രം തീപിടുത്തതില്‍ കത്തിനശിച്ചു

രാജേഷ് ഖന്നയും മുംതാസും അഭിനയിച്ച 'ജയ് ജയ് ശിവ് ശങ്കര്‍' എന്ന ബോളിവുഡ് ഗാനം ഇവിടെ ചിത്രീകരിച്ചതിന് ശേഷം ക്ഷേത്രം പ്രശസ്തിയിലേക്ക് ഉയര്‍ന്നിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Gulmarg

ശ്രീഗനര്‍: ഗുല്‍മാര്‍ഗിലെ ചരിത്രപ്രസിദ്ധമായ ശിവക്ഷേത്രം തീപിടുത്തതില്‍ കത്തിനശിച്ചു. ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗിലാണ് സംഭവം.  ബുധനാഴ്ചയാണ് തീപിടുത്തമുണ്ടായത്.

Advertisment

രാജേഷ് ഖന്നയും മുംതാസും അഭിനയിച്ച 'ജയ് ജയ് ശിവ് ശങ്കര്‍' എന്ന ബോളിവുഡ് ഗാനം ഇവിടെ ചിത്രീകരിച്ചതിന് ശേഷം ക്ഷേത്രം പ്രശസ്തിയിലേക്ക് ഉയര്‍ന്നിരുന്നു. ക്ഷേത്രത്തിന് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്ത ഗാനം സൂപ്പര്‍ഹിറ്റായിരുന്നു. പിന്നീട് ഒന്നിലധികം ബോളിവുഡ് ചിത്രങ്ങളില്‍ ക്ഷേത്രം ഇടം നേടി. 

തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്.

Advertisment