ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/GdFlGnH465H9cg6npT8M.jpg)
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയില്‍ വെടിവയ്പ്പ്. തുടര്‍ന്ന് സുരക്ഷാസേന പ്രദേശം വളഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ ബന്ദിപ്പോര ജില്ലയിലെ അരഗാം ഗ്രാമത്തില്‍ വെടിയൊച്ചകള്‍ കേള്‍ക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉടന്‍ തന്നെ സുരക്ഷാ സേന പ്രദേശം വളയുകയും തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു.
Advertisment
പ്രദേശത്ത് തെരച്ചില്‍ തുടരുന്നതിനിടെ വെടിയൊച്ചകള്‍ നിലച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്ത കാലത്തായി താഴ്വരയില്‍ നിരവധി ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.
തീവ്രവാദികളെ തുരത്താനും സുഗമവും സുരക്ഷിതവും അപകടരഹിതവുമായ അമര്‍നാഥ് യാത്ര ഉറപ്പാക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച സുരക്ഷാ സേനയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us